Tue Dec 12, 2023 10:56 PM 1ST

Location  

Sign In

08 Sep 2026 07:54 IST

ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക്; ഗർഭിണിയടക്കം അഞ്ചുപേർക്ക് പരുക്ക്

ചേർത്തല ഒറ്റപ്പുന്നയിൽ ദേശീയപാതയിലെ മേൽപ്പാലത്തിൽ നിന്ന് കാർ താഴേക്ക് മറിഞ്ഞ് അഞ്ചുപേർക്ക് പരുക്കേറ്റു. ഗുരുവായൂരിൽ നിന്ന് കൊല്ലത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടത്തിൽപ്പെട്ടത്. പരുക്കേറ്റവരിൽ ഒരു സ്ത്രീയുടെ നില ഗുരുതരമാണെന്നാണ് വിവരം.

കോഴിക്കോട് പുതിയ ബസ് സ്റ്റാൻ്റിൽ വൻ തീപ്പിടുത്തം: ആളപായമില്ല; കാലിക്കറ്റ് ടെക്സ്റ്റെയിൽസ് ഒന്നാകെ കത്തി നശിച്ചു; 2007 ലെ മിഠായി തെരുവ് തീപിടുത്ത സമാനമായ സംഭവം

കോഴിക്കോട് : പുതിയ ബസ്‌സ്റ്റാൻഡിൽ വൻ തീപിടുത്തം. വൈകീട്ട് നാലരയോടെ തുടങ്ങിയ തീപിടുത്തം ഏഴരമണി കഴിഞ്ഞിട്ടും നിയന്ത്രണ വിധേയമാക്കുവാൻ കഴിഞ്ഞിട്ടില്ല. ജില്ലയിലെ വിവിധ സ്റ്റേഷനുകളിലെ ഫയർ എഞ്ചിനുകളും കരിപ്പൂരിൽ നിന്നെത്തിയ അത്യാധുനിക ഫയർ എഞ്ചിനും തീയണക്കുവാനുള്ള കഠിന പരിശ്രമത്തിലാണ് ഇപ്പോഴും. 2007 ൽ മിഠായി തെരുവിലെ എം.പി റോഡിലെ പടക്ക വില്പന ശാലയിലുണ്ടായ വൻ തീപിടുത്തത്തിനു ശേഷം നഗരം കണ്ട വലിയ വൻ തീപിടുത്തമെന്നു പറയാമെങ്കിലും ആളപായമില്ല.