Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 Apr 2026 21:47 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികരായ അഞ്ച് യുവാക്കൾക്ക് പരിക്ക്. മറവൻതുരുത്ത് വാളംമ്പള്ളി പാലത്തിന് സമീപം ഞായറാഴ്ച വൈകിട്ട് 5.30 ഓടെയാണ് അപകടം. തലയോലപ്പറമ്പ് മിടായിക്കുന്നം ഇളയിടത്ത് വൈശാഖ് ( 20), കീഴ്പാടത്ത് നകുൽ ( 23), കൊല്ലപ്പള്ളി ഇന്ദ്രജിത്ത് ( 24 ), കീഴ്പാടത്ത് വൈഷ്ണവ് (21), കീഴ്പാടത്ത് വിഷ്ണു ശ്രീരാഗ്( 21 ) എന്നിവർക്കാണ് പരിക്കേറ്റത്. കെ.എസ് മംഗലത്തുള്ള സുഹൃത്തിൻ്റെ വീടിൻ്റെ ഗൃഹപ്രവേശ ചടങ്ങിൽ പങ്കെടുത്ത ശേഷം പാലാംകടവ് ഭാഗത്തേക്കു വരുകയായിരുന്നു യുവാക്കൾ. എതിർദിശയിൽ നിന്ന് വന്ന സ്കൂട്ടർ യാത്രികനെ രക്ഷിക്കാനുള്ള ശ്രമത്തിനിടെ വാഹനത്തിന്റെ നിയന്ത്രണം നഷ്ടപ്പെടുകയായിരുന്നു. റോഡരികിലെ രണ്ട് സ്വകാര്യ വ്യക്തികളുടെ മതിലിൽ ഇടിച്ചാണ് വാഹനം നിന്നത്.
ഇടിയുടെ ആഘാതത്തിൽ രണ്ടു മതിലുകളിലെയും ഗേറ്റുകളും തൂണും ഇളകി വീണു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാൽ ഒടിഞ്ഞ് ഗുരുതരമായി പരിക്കേറ്റ വിഷ്ണു ശ്രീരാഗിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
Follow us on :
Tags:
More in Related News
Please select your location.