Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഓട്ടത്തിന്നിടയിൽ സ്കൂട്ടർ യാത്രക്കാരൻ്റെ മുകളിലേക്ക് മരം വീണു അത്ഭുതകരമായി രക്ഷപ്പെട്ടു.

19 May 2025 20:15 IST

UNNICHEKKU .M

Share News :



 മുക്കം : സ്കൂട്ടറിൽ സഞ്ചരിക്കുന്നതിനിടയിൽ മരം കടപുഴകി വീണ് യാത്രക്കാരൻ അത്ഭുതകരമായി രക്ഷപ്പെട്ടു.  മുക്കം തിരുവമ്പാടി കുമാരനെല്ലൂർ റോഡിൽ റബ്ബർ മരം കടപുഴകി തിരുവമ്പാടി സ്വദേശി ചെനമ്പൻ കുഴിയിൽ റിയാസ് അലിയുടെ സ്കൂട്ടറിന്മേൽ റബ്ബർ മരം വീണത്.. തിങ്കൾ വൈകിട്ട് മൂന്ന് മണിയോടെ പ്രദേശത്ത് പെയ്ത കനത്ത മഴയിലും കാറ്റിലുമാണ് സംഭവം. മുക്കത്ത് നിന്ന് തിരുവമ്പാടി ഭാഗത്തേക്ക് പോയിക്കൊണ്ടിരിക്കുന്നതിനിടയിൽ റിയാസ് അലിയുടെ ദേഹത്തേക്കാണ് മരം മറിഞ്ഞത്. മരം വീണ് വൈദ്യുത കമ്പികൾ പൊട്ടി വീഴുകയും ചെയ്തു.ഓടിക്കൂടിയ നാട്ടുകാർ നിസ്സാര പരിക്കുകളോടെ റിയാസിനെ രക്ഷപ്പെടുത്തുകയായിരുന്നു. തുടർന്ന് മുക്കത്തെ അഗ്നി രക്ഷാസേനയെ വിവരം അറിയിക്കുകയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ ജോയ് എബ്രഹാമിന്റെ നേതൃത്വത്തിൽ സീനിയർ ഫയർ ആൻഡ് റെസ്ക്യൂ ഓഫീസർ എൻ. രാജേഷ്, ഫയർ ഓഫീസർമാരായ സനീഷ് പി ചെറിയാൻ, എൻ ടി. അനീഷ്, സി. വിനോദ്, ആർ മിഥുൻ, വി എം മിഥുൻ, ഹോം ഗാർഡ് സി രാധാകൃഷ്ണൻ തുടങ്ങിയവർ സ്ഥലത്തെത്തുകയും മരം ചെയിൻ സോ ഉപയോഗിച്ച് മുറിച്ച് മാറ്റി റോഡ് ഗതാഗത യോഗ്യമാക്കുകയും ചെയ്തു.

Follow us on :

More in Related News