Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Sep 2025 10:50 IST
Share News :
വൈക്കം: മുൻപേ പോയ സ്കൂട്ടർ റോഡിലെ ഗട്ടറിൽ ചാടി നിയന്ത്രണം വിട്ടപ്പോൾ പിന്നാല വന്ന സ്കൂട്ടർ ഇതിലിടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
ടി.വി പുരം മൂത്തേടത്തുകാവ് നടുവിലെ പുത്തൻതറ വീട്ടിൽ (കാക്കാലം തറ) വിജയൻ്റെ മകൻ വിഷ്ണു (28) ആണ് മരിച്ചത്. ചൊവ്വാഴ്ച രാത്രി 11.30 ഓടെ മാരാം വീടിന് സമീപമാണ് അപകടം. രണ്ട് സ്കൂട്ടറുകളിലായി ജോലി കഴിഞ്ഞ് സുഹൃത്തുക്കൾ വീട്ടിലേക്ക് മടങ്ങുന്നതിനിടെയാണ് അപകടം. റോഡിൽ തെറിച്ച് വീണ് ഗുരുതരമായി പരിക്കേറ്റ വിഷ്ണുവിനെയും സ്കൂട്ടർ യാത്രികരായ അഭിജിത്ത്, പ്രിയങ്കൻ, അഭിജിത്ത് എന്നിവരെയും ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചികിത്സയിലിരിക്കെ ബുധനാഴ്ച രാവിലെ 7 മണിയോടെ വിഷ്ണു മരിച്ചു. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.