Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വല്ലകം 110 കെ.വി സബ് സ്റ്റേഷനിൽ നിന്നുള്ള ലൈൻ പാടത്ത് പൊട്ടിവീണു; ഒഴിവായത് വൻ ദുരന്തം.

17 Apr 2026 23:07 IST

santhosh sharma.v

Share News :

വൈക്കം: വല്ലകത്തുള്ള 110 കെ.വി സബ് സ്റ്റേഷനിൽ നിന്നുള്ള ലൈൻ പൊട്ടിവീണു. കമ്പി വീണ പ്രദേശത്ത് തീ പടർന്നത് പരിഭ്രാന്തി പരത്തി. വെള്ളിയാഴ്ച വൈകിട്ട് 5മണിയോടെ വല്ലകം സബ്‌സ്‌റ്റേഷനു സമീപം വടക്കേടത്തു പാടത്താണ് സംഭവം. വലിയ ശബ്ദ‌ം കേട്ട് പ്രദേശവാസികൾ വീടിന് പുറത്തിറങ്ങി നോക്കിയപ്പോൾ പാടത്തു നിന്നും ശക്തമായ തീയും പുകയും ഉയരുന്നത് കണ്ടത്.തുടർന്ന് നോക്കിയപ്പോഴാണ് കമ്പി പൊട്ടിവീണ് കിടക്കുന്നത് കണ്ടത്. തുടർന്ന് സംഭവം സബ്‌സ്‌റ്റേഷനിൽ വിളിച്ച് അറിയിച്ച് വൈദ്യുതി ഓഫ് ചെയ്യിച്ചു.വിവരം അറിഞ്ഞ് എത്തിയ അഗ്നിശമന സേനയാണ് തീ അണച്ചത്. വൈക്കത്തു നിന്നും തൃപ്പൂണിത്തുറ കണ്ടനാട് ഭാഗത്തേക്ക് വൈദ്യുതി എത്തിക്കുന്ന കമ്പിയാണ് പൊട്ടിവീണത്. കമ്പി പൊട്ടിവീണത് പകൽ സമയത്തും പാടശേഖരത്തിലുമായതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഓവർ ലോഡാണ് പൊട്ടിവീഴാൻ കാരണമെന്നാണ് കരുതുന്നത്. 110 കെ.വി ലൈൻ ആയതിനാൽ കെഎസ്ഇബിയുടെ ട്രാൻസ്‌മിഷൻ വിങ് ജീവനക്കാർ എത്തി ശനിയാഴ്ച രാവിലെ തകരാർ പരിഹരിക്കുമെന്ന് കെഎസ്ഇബി അധികൃതർ പറഞ്ഞു.

Follow us on :

More in Related News