Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂട്ടർ ഇടിച്ചുണ്ടായ അപകടം; ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന കാൽനട യാത്രക്കാരൻ മരിച്ചു.

04 Jan 2026 15:11 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: സ്കൂട്ടർ ഇടിച്ചുണ്ടായ അപകടത്തിൽ ഗുരുതരമായി പരിക്കേറ്റ് കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സയിലായിരുന്ന കാൽനടയാത്രക്കാരൻ മരിച്ചു. തലയോലപ്പറമ്പ് കരിപ്പാടം പാലാംകടവ് പാറക്കൽ വാഴപ്പറമ്പിൽ (കല്ലുമട ) സുലോചനൻ (64 ) ആണ് മരിച്ചത്. കഴിഞ്ഞ 17ന് രാവിലെ 5.30ന്

തലയോലപ്പറമ്പ് ജംഗ്ഷനിലായിരുന്നു

അപകടം നടന്നത്. സ്വകാര്യ കമ്പനി ഉത്പ്പന്നങ്ങൾ വാഹനത്തിൽ വിതരണം നടത്തുന്ന ജോലി ചെയ്തുവരുകയായിരുന്നു സുലോചനൻ. രാവിലെ ജോലിക്ക് പോകുന്നതിനായി തലയോലപ്പറമ്പ് ജംഗ്ഷനിലെ റോഡ് മുറിച്ച് കടക്കുന്നതിനിടെ മത്സ്യം എടുക്കുന്നതിനായി വൈക്കം ഭാഗത്തേക്ക് പോകുകയായിരുന്ന മത്സ്യക്കച്ചവടക്കാരൻ ഓടിച്ചിരുന്ന സ്കൂട്ടർ ഇടിക്കുകയായിരുന്നു. റോഡിൽ തെറിച്ച് വീണ് തലയ്ക്കും കൈകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ സുലോചനൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ അത്യാഹിത വിഭാഗത്തിൽ ചികിത്സയിലായിരിക്കെ ഇന്ന് പുലർച്ചയോടെ മരിച്ചു. സംസ്ക്കാരം പിന്നീട്.



Follow us on :

More in Related News