Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തോട്ടിൽ മീൻപിടിക്കാനിറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ വൈദ്യുത ഷോക്കേറ്റു മരിച്ചു.

25 May 2025 21:20 IST

UNNICHEKKU .M

Share News :

 മുക്കം: കോടഞ്ചേരിക്ക് സമീപം തോട്ടിൽ മീൻ പിടിക്കാൻ ഇറങ്ങിയ സഹോദരങ്ങളായ രണ്ട് കുട്ടികൾ വൈദ്യുത ഷോക്കേറ്റ് മരിച്ചു. . കോടഞ്ചേരി അങ്ങാടിയിലെ മത്സ്യവ്യാപാരിയായ ചന്ദ്രൻകുന്നേൽ ബിജുവിൻ്റെയും ഷീബയുടെ മക്കളായ നിധിൻ ബിജു (14),ഐ വി ബിജു (11) എന്നി കുട്ടികളാണ് മരിച്ചത്. നിധിൻ നെല്ലിപ്പൊയിൽ സെൻ്റ് ജോൺസ് ഹൈസ്കൂ

ളിൽ നിന്ന് 9 ക്ലാസ്സിലേക്ക് വിജയിച്ച വിദ്യാർത്ഥിയാണ് . അതേ സമയം ഐവിൻ കോടഞ്ചേരി സെൻ്റ് ജോസഫ് എ എൽ.പി സ്കൂളിൽ നിന്ന് അഞ്ചാം ക്ലാസ്സിലേക്ക് ജയിച്ച വിദ്യാർത്ഥിയാണ്. ഇന്ന് ( ഞായറാഴ്ച്ച) ആറ് മണിക്കാണ് മലയോരത്തെ സങ്കടത്തിലായ്ത്തിയ അപകടം. രണ്ട് പേരുടെയും മൃതദ്ദേഹങ്ങൾ നടപടികൾക്കായി കോഴിക്കോട് മെ ഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റിയിരിക്കയാണ്. തോട്ടിൽ ഇറങ്ങിയ സമയത്ത് ശക്തമായ കാറ്റടിച്ച് വൈദ്യുത ലൈനിന് മുകളിലേക്ക് മരം വീണു. ഇതിനെ തുടർന്ന് ലൈൻ പൊട്ടി വെള്ളത്തിൽ വീണതിനെ തുടർന്നാണ് കുട്ടികൾക്ക് ഷോക്കേറ്റത്. വൈദ്യത ലൈൻ ഓഫാക്കി കുട്ടികളെ കോടഞ്ചേരി സ്വാകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

ചിത്രം: ഐ വിൻ, നിതിൻ

Follow us on :

More in Related News