Tue Dec 12, 2023 10:56 PM 1ST
Location
Sign In
10 Feb 2026 13:54 IST
Share News :
തലയോലപ്പറമ്പ്: വീടിനുള്ളിലെ സീലിംഗ് സിമൻ്റ് തേപ്പിൻ്റെ ഒരു ഭാഗം അടർന്നുവീണ് യുവതിക്ക് പരിക്കേറ്റു. മറവൻതുരുത്ത് അപ്പക്കോട് ഭാഗത്ത് ചൊവ്വാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് സംഭവം. അപ്പക്കോട് ലക്ഷം വീട് നഗറിൽ വിനോദ് ഭവനത്തിൽ വിനോദിന്റെ ഭാര്യ രജിഷ(40) നാണ് പരിക്കേറ്റത്. കൂലിപ്പണിക്കാരനായ വിനോദ് ജോലിക്ക് പോയതിനാൽ മൂന്ന് പേർ മാത്രമാണ് വീട്ടിൽ ഉണ്ടായിരുന്നത്. ഭർത്താവിൻ്റെ വൃദ്ധരും രോഗികളുമായ മാതാപിതാക്കളായ കുട്ടപ്പനും അംബികയും സംഭവസമയത്ത് വീടിന് വെളിയിലായിരുന്നതിനാൽ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. ഭർതൃമാതാവിനുള്ള ഉച്ച ഭക്ഷണവുമായി അടുക്കളയിൽ നിന്നും വീടിനുള്ളിലെ ഹാളിലേക്ക് വരുമ്പോഴാണ് അപകടമുണ്ടായത്. തലയ്ക്ക് പരിക്കേറ്റ രജിഷയെ ചെമ്മനാകരിയിലെസ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
ബ്ലോക്ക് പഞ്ചായത്തിൽ നിന്നും അറ്റകുറ്റപ്പണികൾക്കായി ലഭിച്ച പണം ഉപയോഗിച്ചായിരുന്നു വീടിൻ്റെ തേപ്പു നടത്തിയത്. പണി നടത്തിയിട്ട് ഒരു വർഷം പൂർത്തിയാകുന്നതിനു മുമ്പ് പൊളിഞ്ഞു വീഴുകയായിരുന്നു. തേപ്പ് അടർന്ന് വീണതിനെ തുടർന്ന് വീട്ട് ഉപകരണങ്ങൾക്കും ചെറിയ കേട് പാടുകൾ സംഭവിച്ചു.
Follow us on :
Tags:
More in Related News
Please select your location.