Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മത്സര ഓട്ടം കെ എസ് ആർ ടി സി ബസിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം.

22 Feb 2026 14:55 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: മത്സര ഓട്ടത്തിനിടെ കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസിൽ സ്വകാര്യ ബസ് ഇടിച്ച് അപകടം. തലയോലപ്പറമ്പ് പഞ്ചായത്ത് ബസ്റ്റാൻ്റിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം.കോട്ടയത്ത് നിന്നും എറണാകുളത്തിന് പോകുകയായിരുന്നു ഇരു ബസുകളും. സ്റ്റാൻ്റിൽ കയറി കെ എസ് ആർ ടി സി ബസ് തിരിക്കുന്നതിനിടെ പിന്നാലെ മത്സരിച്ചെത്തിയ സ്വകാര്യ ലിമിറ്റഡ് സ്റ്റോപ്പ് ബസ് കെ എസ് ആർ ടി സി യുടെ ഡീസൽ ടാങ്ക് ഭാഗത്ത് ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ തകിട് ഭാഗം തകർന്ന് ഉള്ളിലേക്ക് അമർന്നു. ബസിനുള്ളിൽ ഉണ്ടായിരുന്ന യാത്രക്കാർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു. സംഭവത്തെ തുടർന്ന് ഇരു ബസ് ജീവനക്കാർ തമ്മിൽ വാക്കേറ്റം ആയതോടെ തലയോലപ്പറമ്പ് പോലിസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിക്കുകയായിരുന്നു. അപകടത്തെ തുടർന്ന് 15 മിനിട്ടോളം സ്റ്റാൻ്റിൽ മറ്റ് ബസുകൾ തിരിക്കാൻ കഴിയാതെ തടസ്സം നേരിട്ടു.

Follow us on :

More in Related News