Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് നിയന്ത്രണം വിട്ട വാൻ റോഡരികിലെ ട്രാൻസ്ഫോർമർ ഇടിച്ച് തകർത്തു; പ്രധാന റോഡിൽ ഗതാഗതം തടസ്സപ്പെട്ടു.

05 Jun 2026 09:52 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട വാൻ റോഡരികിലെ വൈദ്യുതി ട്രാൻസ്ഫോർമർ ഇടിച്ച് തകർത്തു.

വെച്ചൂർ ശാസ്തക്കുളം ഭാഗത്ത് വെള്ളിയാഴ്ച പുലർച്ചെയാണ് അപകടം. ട്രാൻസ്ഫോർമറും വൈദ്യുതി കമ്പികളും ഉൾപ്പടെ റോഡിലേക്ക് പതിഞ്ഞതോടെ പ്രധാന റോഡിൽ മണിക്കൂറുകളോളം ഗതാഗതം തടസ്സപ്പെട്ടു. അച്ചിനകം ഭാഗത്ത് നിന്നുള്ള വാഹനങ്ങൾ പള്ളി ഭാഗത്ത് നിന്നും തിരിഞ്ഞും ബണ്ട് റോഡിൽ നിന്നും വരുന്ന വാഹനങ്ങൾ ചേരകുളങ്ങര വഴിതിരിഞ്ഞുമാണ് കടന്ന് പോയത്. കെ എസ് ഇ ബി അധികൃതർ സ്ഥലത്തെത്തി റോഡിൽ വീണ ട്രാൻസ്ഫോർമർ ഉൾപ്പടെ നീക്കം ചെയ്യാനുള്ള നടപടികൾ ആരംഭിച്ചിട്ടുണ്ട്. ട്രാൻസ്ഫോർമർ തകർന്നതോടെ പ്രദേശത്തെ വൈദ്യുതി ബന്ധവും പൂർണ്ണമായി നിലച്ചു.



 

Follow us on :

More in Related News