Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 May 2025 20:45 IST
Share News :
വൈക്കം: കാണാതായ വയോധികനെ കിണറ്റില്‍ മരിച്ച നിലയില്‍ കണ്ടെത്തി. കടുത്തുരുത്തി കാട്ടാമ്പാക്ക് വിളയംകോട് തെക്കുംതടത്തില്‍ ഗോപാലന്‍ (85) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. ശനിയാഴ്ച്ച വൈകിട്ട് അയൽവാസിയുടെ വീട്ടിലെ വിവാഹചടങ്ങില്‍ പങ്കെടുക്കാന്‍ പോയ ഗോപാലന്‍ ഏറെ നേരം കഴിഞ്ഞും മടങ്ങി വരാതിരുന്നതിനെ തുടര്‍ന്ന് ബന്ധുക്കൾ അന്വോഷണം നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് കടുത്തുരുത്തി പോലീസില്‍ പരാതി നല്‍കിയിരുന്നു. ഞായറാഴ്ച രാവിലെ നടത്തിയ തിരച്ചിലിലാണ് കിണറ്റില്‍ മൃതദേഹം കണ്ടെത്തിയത്. വഴി മാറി നടന്നു പോയപ്പോള്‍ സമീപത്തെ ചുറ്റുമതിലില്ലാത്ത കിണറ്റില്‍ വീണാണ് അപകടം സംഭവിച്ചത്. സംസ്‌കാരം തിങ്കളാഴ്ച രാവിലെ 11ന് വീട്ടുവളപ്പില്‍. ഭാര്യ - ഭവാനി. മക്കള്‍ - ലളിത, ലീലാമണി, സന്തോഷ്, ഗീത, ജയന്‍, പരേതനായ സജി. മരുമക്കള്‍ - രാജു കല്ലറ, ശിവന്‍ ഇടയാഴം, അമ്പിളി വൈക്കം, പ്രസാദ് വിളയങ്കോട്, സന്ധ്യ കാഞ്ഞിരത്താനം.
Follow us on :
Tags:
More in Related News
Please select your location.