Tue Dec 12, 2023 10:56 PM 1ST
Location
Sign In
05 May 2025 22:35 IST
Share News :
പീരുമേട്:
ഓട്ടോയും ലോറിയും കൂട്ടിയിടിച്ച് ഒരാൾ മരിച്ചു; 3 പേർക്ക് ഗുരുതര പരുക്ക്, തമിഴ്നാട്
തേനി ജില്ലയിലെ ഗൂഡല്ലൂരിൽ ഓട്ടോയും കമ്പത്ത് നിന്ന് കേരളത്തിലേക്ക് പച്ചക്കറിയുമായി പോവുകയായിരുന്ന മിനി ലോറിയും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ഓട്ടോയിലുണ്ടായിരുന്ന പീരുമേട് സ്വദേശി കുന്നിൽ വർഗീസ് (55) സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. അദ്ദേഹത്തിന്റെ മകൻ ഷിജു (26) സുഹൃത്ത് മേലഴുത സ്വദേശി സന്തോഷ് (32),
ഓട്ടോ ഡ്രൈവർ പ്ലാക്കൽ ഉണ്ണി (28) എന്നിവർക്ക് ഗുരുതരമായി പരിക്കേറ്റു. ഇവരിൽ ഷിജുവിനെയും സന്തോഷിനെയും വിദഗ്ധ ചികിത്സയ്ക്കായി മധുര സർക്കാർ ആശുപത്രിയിലേക്കും, ഉണ്ണിയെ തേനി മെഡിക്കൽ കോളജ് ആശുപത്രിയിലേക്കും കൊണ്ടുപോയി. ഗൂഡല്ലൂർ നോർത്ത് ഇൻസ്പെക്ടർ വനിതാമണി കേസ് രജിസ്റ്റർ ചെയ്ത്, ലോറി ഡ്രൈവർ ഡുംബച്ചേരി സ്വദേശി അജിത് കുമാറിനെ അറസ്റ്റ് ചെയ്ത് അന്വേഷണം നടത്തിവരികയാണ്.
Follow us on :
More in Related News
Please select your location.