Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Sep 2024 16:22 IST
Share News :
വൈക്കം: തലയോലപ്പറമ്പ് വെട്ടിക്കാട്ട് മുക്കിൽ യുവാവിനെ വാടക വീട്ടിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി. കടുത്തുരുത്തി മാന്നാർ സ്വദേശി ജയശങ്കർ (46) നെയാണ് വീടിനുള്ളിൽ മുറിയിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തിയത്. ചൊവ്വാഴ്ച വൈകിട്ട് 3 മണിയോടെ വെട്ടിക്കാട്ട് മുക്ക് തടിഡിപ്പോയ്ക്ക് സമീപമാണ് സംഭവം. വടകരയിൽ മെഡിക്കൽ ലാബിലെ ജീവനക്കാരിയായ ഭാര്യ ജോലി കഴിഞ്ഞ് വീട്ടിൽ തിരികെ എത്തിയപ്പോഴാണ് തൂങ്ങിയ നിലയിൽ കണ്ടെത്തിയത്. ബഹളം കേട്ട് നാട്ടുകാരും മറ്റും ചേർന്ന് ഇയാളെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും യാത്രാമധ്യേ മരിച്ചിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു. എറണാകുളത്ത് സ്വകാര്യ കമ്പനി ജീവനക്കാരനാണ് ജയശങ്കർ. മാസങ്ങളായി വാടകയ്ക്ക് താമസിക്കുന്ന ഇയാൾക്ക് സമ്പത്തിക ബാധ്യതയുണ്ടെന്ന് പറയപ്പെടുന്നു.
Follow us on :
Tags:
More in Related News
Please select your location.