Tue Dec 12, 2023 10:56 PM 1ST
Location
Sign In
29 Apr 2025 17:27 IST
Share News :
വൈക്കം: വൈക്കത്ത് നിയന്ത്രണം വിട്ട ബൈക്ക് റോഡരികിലെ കാനയിലും മതിലിലും ഇടിച്ച് മറിഞ്ഞുണ്ടായ അപകടത്തിൽ ബൈക്ക് യാത്രികനായ യുവാവിന് ദാരുണാന്ത്യം; കൂടെയുണ്ടായിരുന്ന സുഹൃത്തിന് ഗുരുതര പരിക്ക്. ചൊവ്വാഴ്ച വൈകിട്ട് 3.30 ഓടെ വല്ലകം സബ് സ്റ്റേഷന് സമീപമാണ് അപകടം. ചെമ്പ് പനങ്ങാവ് സ്വദേശി വിഷ്ണു (28) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന സുഹൃത്ത് സുജിത്ത് (26) നെ ഗുരുതര പരിക്കുകളോടെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. വൈക്കത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികർ.
Follow us on :
Tags:
More in Related News
Please select your location.