Tue Dec 12, 2023 10:56 PM 1ST
Location
Sign In
16 Jun 2024 16:35 IST
Share News :
മുക്കം: മുക്കം ഭാഗത്ത് നിന്ന് നേന്ത്രക്കൂലകൾ കയറ്റി കോഴിക്കോട് ഭാഗത്തേക്ക് പുറപ്പെട്ട മിനിലോറി നിയന്ത്രണം വിട്ട് മരത്തിലിടിച്ച് തകർന്നു. ഡ്രൈവർ നിസാര പരിക്കേറ്റു. നേന്ത്രക്കുലകൾ റോഡിലേക്കും, ഓവ് ചാലിലേക്ക് ചിതറി തെറിച്ച് വീണു. മണാശ്ശേരി ഗവ.സ്ക്കൂളിൻ്റെ 50 മീറ്റർ അകലത്തിലാണ് അപകടം. റോഡ് വശത്തിലെ മര ചില്ലകൾ പൊട്ടി ലോറിക്ക മുകളിൽ വീണപ്പോൾ വണ്ടി വെട്ടിക്കുന്നതിനിടയിൽ നിയന്ത്രണം വിട്ട തായി പറയുന്നത് .മിനിലോറിയുടെ മുൻ ഭാഗം പൂർണ്ണമായും തകർന്നിട്ടുണ്ട്. ഈ ഭാഗത്തെ റോഡുകളിൽ ഒട്ടേറെ വൻ മരങ്ങളുണ്ട്.ഇവയുടെ ചില്ലകൾ കാറ്റിൽ പൊട്ടിവീഴൽ പതിവാണ്. ഇതിനകം നിയന്ത്രണം വിട്ട് കെ.എസ് ആർ ടി സി ബസ്സ് മരത്തിലിടിച്ച് നിരവധി പേർക്ക് പരിക്കേറ്റിരുന്നു. നൂറു കണക്കിന് വിദ്യാർത്ഥികൾ കടന്ന് പോകുന്ന ഭാഗത്താണ് മരങ്ങളുള്ളത്.അപകട ഭീഷണിയുള്ള മരങ്ങൾ മുറിച്ച് മാറ്റണമെന്ന ആവശ്യം ശക്തിപ്പെട്ടിരിക്കയാണ്.
Follow us on :
Tags:
More in Related News
Please select your location.