Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കാൽപാദത്തിൽ കെ എസ് ആർ ടി സി ബസ്സിൻ്റെ ടയർ തട്ടി വീണ് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്.

03 Jan 2026 15:31 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കാൽപാദത്തിൽ കെ എസ് ആർ ടി സി ബസ്സിൻ്റെ ടയർ തട്ടി വീണ് കാൽനട യാത്രക്കാരന് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് പഞ്ചായത്ത് ബസ് സ്റ്റാൻ്റിൽ ശനിയാഴ്ച ഉച്ചയ്ക്ക് 2 മണിയോടെയാണ് അപകടം. ആലുവ, എടത്തല മുളയംകോട് വീട്ടിൽ ജമാൽ (55) നാണ് പരിക്കേറ്റത്. ഇയാളെ 108 ആമ്പുലൻസിൽ ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തൊടുപുഴയിൽ നിന്നും വൈക്കത്തേക്ക് സർവ്വീസ് നടത്തുന്ന തൊടുപുഴ ഡിപ്പോയിലെ ഓർഡിനറി ബസ്സാണ് അപകടത്തിൽപ്പെട്ടത്. തലയോലപ്പറമ്പ് മുസ്ലിം പള്ളിയിൽ എത്തിയ ശേഷം ബസ്റ്റാൻ്റിന് എതിർവശത്തുള്ള ഫുഡ് പാത്തിൽ നിൽക്കുകയായിരുന്ന കാൽനടയാത്രക്കാരൻ എറണാകുളം ഭാഗത്തേക്ക് സ്റ്റാൻ്റിൽ നിന്നും ബസ് ഇറങ്ങി വരുന്നത് കണ്ട് അതിൽ കയറുന്നതിനായി പെട്ടെന്ന് തിരിഞ്ഞ് നടക്കുന്നതിനിടെയാണ് അപകടം. പെരുവ ഭാഗത്ത് നിന്നും വന്ന കെ എസ് ആർ ടി സി ബസ് വളവ് തിരിഞ്ഞ് സ്റ്റാൻ്റിലേക്ക് കയറുന്നതിനിടെയാണ് അപകടം. ബസ്സിൻ്റെ ടയർ ഭാഗത്തേക്ക് ആൾ വീഴുന്നത് കണ്ട് ബസ്സിലെ യാത്രക്കാർ ഉടൻ ബഹളം വച്ചതിനെ തുടർന്ന് ബസ് ഡ്രൈവർ

അബ്ദുൾ റഹിം ഉടൻ ബ്രേക്കിട്ട് നിർത്തി ബസ് പിന്നോട്ട് എടുത്തതിനാൽ ടയർ കാലിലൂടെ കയറി ഇറങ്ങാതെ കൂടുതൽ അപകടം ഒഴിവാക്കുകയായിരുന്നു. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു.

Follow us on :

More in Related News