Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയിലാണ്ടിയിൽ നിയന്ത്രണം വിട്ട ഇലക്ട്രിക് സ്കൂട്ടർ മതിലിലിടിച്ച് മൂന്ന് മെഡിക്കൽ വിദ്യാർത്ഥികൾക്ക് ദാരുണാന്ത്യം.

18 Mar 2026 20:35 IST

ENLIGHT MEDIA PERAMBRA

Share News :

കൊയിലാണ്ടി: സംസ്ഥാന പാതയിൽ കുറുവങ്ങാട് അക്വഡക്റ്റിനു സമീപം ഇലട്രിക് സ്കൂട്ടർ നിയന്ത്രണം വിട്ട് മതിലിലിടിച്ച് മൂന്നു മെഡിക്കൽ വിദ്യാർത്ഥികൾ തൽക്ഷണം മരിച്ചു. കഴിഞ്ഞ ദിവസം പുലർച്ചെ രണ്ട് മണിയോടെയാണ് അപകടം സംഭവിച്ചത്. മലബാർ മെഡിക്കൽ കോളെജിലെ നാലാം വർഷ വിദ്യാർത്ഥിയായ നന്ദകിഷോർ, (25 )ഒന്നാം വർഷ വിദ്യാർത്ഥികളായ അഭിനവ് , എസ് (19) ,അഭിയാൻ. എം .റഹ്മാൻ (19)എന്നിവരാണ് മരണമടഞ്ഞത്. ഇവർ സഞ്ചരിച്ച ഇലക്ട്രിക് സ്കൂട്ടർ വൈദ്യുത പോസ്റ്റിൽ ഇടിച്ച ശേഷം മതിലിൽ ഇടിക്കുകയായിരുന്നു. തുടർന്ന് വണ്ടി സമീപത്തെ ഓടയിൽ വീണ് കിടക്കുന്ന നിലയിലായിരുന്നു .നാട്ടുകാരും പോലീസും ചേർന്നാണ് ഇവരെ താലൂക്ക് ആശുപത്രിയിൽ എത്തിച്ചത്. രാത്രിയിൽ ഇടിയുടെ ശബ്ദം കേട്ട് ഓടിയെത്തിയ യുവാവാണ് നാട്ടുകാരെ വിവരമറിയിച്ചത്. ഇലക്ട്രിക് സ്കൂട്ടറിന്റെ പിൻഭാഗത്ത് ഇടിയേറ്റ പാടുകൾ കണ്ടെത്തിയിട്ടുണ്ട്.  

മറ്റൊരു വാഹനം ഇവർ സഞ്ചരിച്ച സ്കൂട്ടറിൽ ഇരിക്കുകയായിരുന്നുവെന്ന് സംശയിക്കുന്നതിനാൽ വിശദമായ പരിശോധനകൾ നടന്നുവരികയാണ്.


 പരിസരത്തെ സി സി ടി വികളും വിവരങ്ങൾക്കായി പരിശോധിച്ച് വരുന്നു.പരിക്കേറ്റ ഉടനെ ഇവരെ എത്തിക്കാൻ വാഹനങ്ങൾ ലഭിക്കാൻ പ്രയാസമുണ്ടായതായി രക്ഷാപ്രവർത്തനത്തിൽ ഏർപ്പെട്ടവർ പറയുന്നു.തുടർന്ന് കൊയിലാണ്ടി താലൂക്ക് ആശുപത്രിയിൽ എത്തുമ്പോഴേക്കും മൂവരും മരണപ്പെട്ടിരുന്നു. കൊല്ലം കരുനാഗപള്ളിയിലെ തൊടിയൂർ നോർത്ത് തുളസിയിലെ കിഷോറിന്റെയും ബിന്ദുവിന്റെയും മകനാണ് മരണപ്പെട്ട നന്ദകിഷോർ,ആലപ്പുഴ കായംകുളത്ത് ചേമത്തറയിൽ മുജീബ് റഹ്മാന്റെയും ഷജിലയുടെയും മകനാണ് മരണപ്പെട്ട ആബിയാൻ റഹ്മാൻ.പാലക്കാട് ചെക്കാത്ത് കളത്തിൽ സുരേഷിൻ്റെയും രജിതയുടെയും മകനാണ് അഭിനവ്. കൊയിലാണ്ടി താലുക്കാശുപത്രിയിൽ നിന്നും മൃതദേഹങ്ങൾ കോഴിക്കോട് 

മെഡിക്കൽ കോളെജിലെക്ക് മാറ്റി. പോസ്റ്റ്മോർട്ടത്തിന് ശേഷം  മൊടക്കല്ലൂർ മലബാർ മെഡിക്കൽ കോളജിൽ പൊതുദർശനത്തിന് വെച്ച ശേഷം വിദ്യാർത്ഥികളുടെ നാട്ടിലേക്ക് കൊണ്ടുപോയി.

Follow us on :

Tags:

More in Related News