Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട് മൂട്ടോളിയിൽ മാൻഹോളിൽ കുടുങ്ങി ശുചീകരണ തൊഴിലാളി മരിച്ചു; രക്ഷിക്കാൻ ഇറങ്ങിയ സഹപ്രവർത്തകൻ ആശുപത്രിയിൽ

15 Jul 2026 15:32 IST

Enlight Media

Share News :

കോഴിക്കോട്: കോഴിക്കോട് മൂട്ടോളിയിൽ മാൻഹോളിൽ കുടുങ്ങിയ ശുചീകരണ തൊഴിലാളി മരിച്ചു. പാലത്ത് സ്വദേശിയായ സിറാജ് ആണ് മരിച്ചത്.

മാൻഹോൾ ശുചീകരണത്തിനിടെ സിറാജ് അകത്ത് കുടുങ്ങുകയായിരുന്നു. ഇയാളെ രക്ഷിക്കാൻ മറ്റൊരു തൊഴിലാളിയും മാൻഹോളിലേക്ക് ഇറങ്ങിയെങ്കിലും ശ്വാസതടസ്സം അനുഭവപ്പെട്ടതിനെ തുടർന്ന് ഇരുവരും അകത്ത് കുടുങ്ങി.

വിവരമറിയിച്ചതിനെ തുടർന്ന് വെള്ളിമാടുകുന്ന് ഫയർ ആൻഡ് റെസ്ക്യൂ സ്റ്റേഷനിൽ നിന്നെത്തിയ ഉദ്യോഗസ്ഥർ രക്ഷാപ്രവർത്തനം നടത്തി ഇരുവരെയും പുറത്തെടുത്തു. ഗുരുതരാവസ്ഥയിൽ ആശുപത്രിയിലെത്തിച്ച സിറാജിന്റെ ജീവൻ രക്ഷിക്കാനായില്ല. രക്ഷാപ്രവർത്തനത്തിനിടെ മാൻഹോളിൽ ഇറങ്ങിയ മറ്റൊരു തൊഴിലാളിയെ ചികിത്സയ്ക്കായി ആശുപത്രിയിൽ പ്രവേശിപ്പിച്ചിട്ടുണ്ട്.

സംഭവത്തിൽ കൂടുതൽ അന്വേഷണം പുരോഗമിക്കുകയാണ്.

Follow us on :

More in Related News