Tue Dec 12, 2023 10:56 PM 1ST
Location
Sign In
19 Mar 2025 17:26 IST
Share News :
തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ ഓട്ടോയിലും മറ്റൊരു കാറിലുമിടിച്ച് അപകടം. ഓട്ടോ ഡ്രൈവറായ വ്യാപാരിക്ക് പരിക്ക്. ബുധനാഴ്ച ഉച്ചയ്ക്ക് 2.30 ഓടെ വെട്ടിക്കാട്ട് മുക്ക് ഗുരുമന്ദിരം ജംഗ്ഷന് സമീപമാണ് അപകടം.ഓട്ടോ ഓടിച്ചിരുന്ന വെള്ളൂരിലെ പലചരക്ക് വ്യാപാരി പള്ളിപ്പടി വടക്കേടത്ത് അബ്ദുൾ കരീം (65)നാണ് പരിക്കേറ്റത്. എറണാകുളത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കാറാണ് അപകടം ഉണ്ടാക്കിയത്.വെട്ടിക്കാട്ട് മുക്കിൽ നിന്നും ഓട്ടോ ഗുരുമന്ദിരം ഭാഗത്തേക്ക് പോകുന്നതിനിടെ എതിരെ വന്ന കാർ നിയന്ത്രണം വിട്ട് വന്ന് ഓട്ടോയിലും ഇതിനു പിന്നാലെ വന്ന കാറിലും ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ഓട്ടോ രണ്ട് ഭാഗങ്ങളായി പിളർന്നു പോയി. തലയ്ക്ക് സാരമായി പരിക്കേറ്റ അബ്ദുൾ കരീമിനെ ഉടൻ മുട്ടുചിറയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. എറണാകുളം ഭാഗത്ത് നിന്നും വന്ന കുടുംബം സഞ്ചരിച്ച കാറാണ് നിയന്ത്രണം വിട്ട് ഇടിച്ച് അപകടം ഉണ്ടാക്കിയത്. കാർ ഡ്രൈവർ ഉറങ്ങിപ്പോയതാണ് അപകടത്തിന് കാരണമായത്. ഓട്ടോയ്ക്ക് പിന്നിൽ വന്ന ഉഴവൂർ കെ.ആർ നാരായണൻ ഇൻസ്റ്റിറ്റ്യൂട്ട് വക കാറിൻ്റെ മുൻഭാഗവും ഇടിയുടെ ആഘാതത്തിൽ തകർന്നു.
തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.