Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 Apr 2026 06:30 IST
Share News :
വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ ബസ് കയറിയിറങ്ങി ബസ് ജീവനക്കാരൻ മരിച്ചു. പൂക്കാട്ടിരി സ്വദേശി കുറുമ്പൻതൊടി അലവിക്കാണ് അപകടം സംഭവിച്ചത്. തിങ്കളാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടുകൂടിയായിരുന്നു സംഭവം. വളാഞ്ചേരി സെൻട്രൽ ജംഗ്ഷനിൽ വച്ച് 'കാളിയത്ത്' എന്ന ബസ്സിൽ ചാടിക്കയറാൻ ശ്രമിക്കുന്നതിനിടെ അലവി അബദ്ധത്തിൽ താഴെ വീഴുകയായിരുന്നു. ഈ സമയത്ത് ബസ്സിന്റെ ചക്രങ്ങൾ ഇദ്ദേഹത്തിന്റെ കാലിലൂടെ കയറിയിറങ്ങി.
അപകടം നടന്ന ഉടൻ തന്നെ ഇദ്ദേഹത്തെ വളാഞ്ചേരി നടക്കാവ് ആശുപത്രിയിൽ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാൽ പ്രാഥമിക ചികിത്സയ്ക്ക് ശേഷം അലവിയെ കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും പിന്നീട് മരണം സംഭവിക്കുകയായിരുന്നു
Follow us on :
More in Related News
Please select your location.