Tue Dec 12, 2023 10:56 PM 1ST
Location
Sign In
30 May 2025 20:44 IST
Share News :
ചാവക്കാട്:കൊച്ചിയിൽ നിന്നും മലപ്പുറത്തേക്ക് ടൈൽസുമായി പോകുന്ന കണ്ടെയ്നർ ലോറിയാണ് ഏങ്ങണ്ടിയൂർ ചന്തപ്പടിയിൽ വെച്ച് അപകടത്തിൽപ്പെട്ടത്.ഏങ്ങണ്ടിയൂരിൽ പലഭാഗങ്ങളിലുമായി വലിയ കുന്നാക്കിയിട്ടിട്ടുള്ള ചെമ്മണ്ണ് വാഹന യാത്രക്കാർക്കും കാൽനടയാത്രക്കാർക്കും ഏറെ ഭീഷണിയാണ്.പല ഭാഗങ്ങളിലും ചെമ്മണ്ണ് ചളിരൂപത്തിലായി വീടുകളിലേക്കും,വ്യാപാരസ്ഥാപനങ്ങളിലേക്കും ഒലിച്ചിറങ്ങി പ്രദേശവാസികൾ ഏറെ ദുരിതത്തിലാണ്.മഴ ശക്തമാകുമ്പോൾ പാലിക്കേണ്ടതായ യാതൊരുവിധ നടപടിയും ദേശീയപാത നിർമ്മാണ കമ്പനിയുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.ദിനംപ്രതി നിരവധി വാഹനങ്ങളാണ് ദേശീയപാതയിൽ അപകടത്തിൽപ്പെടുന്നത്.റോഡ് നിർമ്മാണത്തിനായി കുഴിയെടുത്ത വലിയ കുഴികളിൽ വെള്ളം നിറഞ്ഞ് റോഡിന് അടിയിൽ നിന്നും മണ്ണൊലിച്ചുപോയി വാഹനങ്ങളടക്കം കുഴിയിലേക്ക് മറിയാൻ സാധ്യത ഏറെയാണ്.ദേശീയപാത കരാർകമ്പനി അധികൃതർ അടിയന്തരമായി അപകടകരമായ സ്ഥലങ്ങൾ സന്ദർശിച്ച് വാഹന യാത്രക്കാർക്കും,കാൽനടയാത്രക്കാർക്കും വേണ്ട സുരക്ഷ ഉറപ്പുവരുത്തണമെന്നും,വാഹന യാത്രക്കാർക്ക് ഭയം കൂടാതെ സഞ്ചരിക്കുവാൻ വേണ്ട വഴി ഒരുക്കണമെന്നും സാമൂഹ്യപ്രവർത്തകൻ ലത്തീഫ് കെട്ടുമ്മൽ ആവശ്യപ്പെട്ടു.
Follow us on :
Tags:
More in Related News
Please select your location.