Tue Dec 12, 2023 10:56 PM 1ST
Location
Sign In
26 May 2026 13:05 IST
Share News :
തലയോലപ്പറമ്പ്: നാലും കുടിയ ജംഗ്ഷനിൽ വളവ് തിരിഞ്ഞ് വന്ന ടാങ്കർ ലോറിയിൽ ഇടിക്കാതിരിക്കാൻ വെട്ടിച്ച കെ എസ് ആർ ടി സി ഫാസ്റ്റ് പാസഞ്ചർ ബസ്സ് റോഡരികിലെ സിഗ്നൽ പോസ്റ്റ് ഇടിച്ച് തകർത്തു. സംഭവ സമയത്ത് ബസ്റ്റോപ്പിൽ ബസ് കാത്ത് നിന്ന യാത്രക്കാർ ഉടൻ ഓടി മാറിയതിനാൽ ആളപായം ഒഴിവായി. തലയോലപ്പറമ്പ് പള്ളിക്കവല എ.ജെ ജോൺ ജംഗ്ഷനിൽ ചൊവ്വാഴ്ച രാവിലെ 6.30 ഓടെയാണ് അപകടം. കോട്ടയം - തലയോലപ്പറമ്പ്- കാത്തിരമിറ്റം വഴി ഗുരുവായൂർക്ക് പോകുന്ന റാന്നി ഡിപ്പോയിലെ ബസ്സാണ് അപകടമുണ്ടാക്കിയത്. ബസ്സിൽ ഇരുപതോളം യാത്രക്കാർ ഉണ്ടായിരുന്നുവെങ്കിലും ആർക്കും പരിക്കില്ല. ഇടിയുടെ ആഘാതത്തിൽ ബസ്സിൻ്റെ മുൻവശവും മുൻവശത്തെ വാതിലും തകർന്നതോടെ ട്രിപ്പ് മുടങ്ങി. തുടർന്ന് യാത്രക്കാർ മറ്റ് ബസ്സുകളിലാണ് യാത്ര തുടർന്നത്. കോട്ടയം ഭാഗത്ത് നിന്നും ഇരുമ്പനത്ത് പെട്രോൾ നിറക്കാനായി പോകുകയായിരുന്നു ടാങ്കർ.ഇടിയുടെ ആഘാതത്തിൽ കോൺക്രീറ്റ് ചെയ്ത സിഗ്നനൽ പോസ്റ്റ് 10 മീറ്ററോളം ദൂരത്തേക്ക് തെറിച്ച് വീണു.
Follow us on :
Tags:
More in Related News
Please select your location.