Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് തകർന്നു; ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

21 Jun 2026 18:00 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട കാർ പാലത്തിൻ്റെ കൈവരിയിൽ ഇടിച്ച് തകർന്നുണ്ടായ അപകടത്തിൽ ഡ്രൈവർ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

തലപ്പാറ - എറണാകുളം റോഡിൽ

വെട്ടിക്കാട്ട് മൂക്ക് പാലത്തിൽ ഞായറാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് സംഭവം. എറണാകുളം ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്ന എറണാകുളം സ്വദേശിയായ യുവാവ് സഞ്ചരിച്ച കാറാണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ കാറിൻ്റെ മുൻവശവും പാലത്തിൻ്റെ കൈവരിയും തകർന്നു. കാർ റോഡിന് കുറുകെ കിടന്ന് പ്രധാന റോഡിൽ അരമണിക്കൂറോളം ഗതാഗതം തടസ്സപ്പെട്ടു.തുടർന്ന് കാർ മറ്റൊരു വാഹനം ഉപയോഗിച്ച് കെട്ടിവലിച്ച് പാലത്തിൽ നിന്നും മാറ്റിയാണ് ഗതാഗതം പുന:സ്ഥാപിച്ചത്.


Follow us on :

More in Related News