Wed May 28, 2025 2:00 PM 1ST
Location
Sign In
26 Dec 2024 15:46 IST
Share News :
തലയോലപ്പറമ്പ്: വെട്ടിക്കാട്ട് മുക്കിൽ കൂട്ടുകാരുമൊത്ത് പുഴയിൽ കുളിക്കാൻ ഇറങ്ങി കാണാതായ പ്ലസ് ടു വിദ്യാർഥിയുടെ മൃതദേഹം ഫയർഫോഴ്സ് മുങ്ങിയെടുത്തു. വെട്ടിക്കാട്ട് മുക്ക് കൊടിയനേഴത്ത് മുജീബ്, ഷമി ദമ്പതികളുടെ ഇളയ മകൻ ആസിഫ് റഹ്മാൻ (17) നെയാണ് വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 ഓടെ മൂവാറ്റുപുഴയാറിൻ്റെ വെട്ടിക്കാട്ട് മുക്ക് തീരത്തുള്ള വൈപ്പേൽ കടവിൽ കാണാതായത്. കുളിക്കാൻ ഇറങ്ങിയ ശേഷം
പുഴയിൽ നീന്തുന്നതിനിടെ ആസിഫ് മുങ്ങിത്താഴുകയായിരുന്നു. കൂടെയുണ്ടായിരുന്ന കൂട്ടുകാരുടെ കരച്ചിലും ബഹളവും കേട്ട് സമീപവാസികളും മറ്റും ഓടിയെത്തി വള്ളത്തിൽ ആദ്യം തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്തിയിരുന്നില്ല. തുടർന്ന് ഫയർഫോഴ്സ് സ്ഥലത്തെത്തി. കോട്ടയം സ്കൂബാ അംഗം പ്രവീൺ പുഴയിൽ നടത്തിയ തിരച്ചിലിലാണ് ഉച്ചയ്ക്ക് 2 മണിയോടെ മൃതദേഹം കണ്ടെടുത്തത് . മൃതദേഹം പൊതിയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. തലയോലപ്പറമ്പ് പോലീസ് മേൽനടപടി സ്വീകരിച്ചു.
Follow us on :
Tags:
More in Related News
Please select your location.