Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കൊയിലാണ്ടിയിൽ ട്രെയിനില്‍നിന്ന് ചാടിയ യുവാവിന്റെ ഇരുകാലുകളും വേർപ്പെട്ടു

03 Aug 2025 07:01 IST

NewsDelivery

Share News :

കൊയിലാണ്ടി: കൊയിലാണ്ടിയില്‍ ട്രെയിനില്‍ നിന്ന് ചാടിയ ബെംഗളൂരു സ്വദേശി യാത്രക്കാരന്റെ ഇരുകാലുകളും വേര്‍പ്പെട്ടു. ബെംഗളൂരു ബൊമ്മക്കല്‍ സ്വദേശിയായ കൃഷ്ണപ്പയുടെമകന്‍ ശിവശങ്കറിനാണ് (40) ഗുരുതരമായി പരിക്കേറ്റത്.

ശനിയാഴ്ച രാവിലെ റെയില്‍വെ സ്റ്റേഷനിലെ പ്ലാറ്റ്ഫോമിലെ ടിക്കറ്റ് കൗണ്ടറിനു മുമ്പിലാണ് അപകടം ഉണ്ടായത്. സന്തരാഗാഛി- ഹൈദരാബാദ് സൂപ്പര്‍ എക്‌സ്പ്രസ് ട്രെയിനില്‍നിന്നാണ് ശിവശങ്കര്‍ ചാടിയത്. ഈ ട്രെയിനിന് കൊയിലാണ്ടിയില്‍ സ്റ്റോപ്പില്ല.

ശിവശങ്കറിന്റെ ഇരുകാലുകളും വേര്‍പ്പെട്ട നിലയിലാണുള്ളത്. കൊയിലാണ്ടി ഫയര്‍ഫോഴ്‌സ് ശിവശങ്കറിനെ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചു. പരിക്ക് ഗുരുതരമായതിനാല്‍ പ്രാഥമിക ചികിത്സയ്ക്കുശേഷം കോഴിക്കോട് മെഡിക്കല്‍ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News