Tue Dec 12, 2023 10:56 PM 1ST
Location
Sign In
28 May 2024 15:27 IST
Share News :
വൈക്കം: കനത്ത മഴയിലും കാറ്റിലും മരം വീണ് വീടിൻ്റെ മേൽക്കൂരയും ഭിത്തിയും തകർന്നു. കുലശേഖരമംഗലം കൂട്ടുമ്മേൽ ഷിനോജിൻ്റെ വീടാണ് തകർന്നത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ കെ.എസ് മംഗലത്താണ് സംഭവം.
കനത്ത മഴയിലും കാറ്റിലും പുരയിടത്തിൽ നിന്ന കൂറ്റൻ പൂവരശ്മരം കടപുഴകി ഓട് മേഞ്ഞ വീടിന് മുകളിൽ വീഴുകയായിരുന്നു.
വീടിന്റെ മേൽക്കൂര പൂർണ്ണമായും തകർന്നു. ഒരു വശത്തെ ഭിത്തിയും ഇടിഞ്ഞ് വീണു. സംഭവ സമയത്ത് ഷിനോജ് ജോലിക്ക് പോയിരുന്നതിനാൽ ആളപായം ഒഴിവാകുകയായിരുന്നു.
Follow us on :
Tags:
More in Related News
Please select your location.