Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞു; കാർ യാത്രികൻ പരിക്കേൽക്കാതെ രക്ഷപ്പെട്ടു.

28 Jun 2025 09:01 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വളവിൽ നിയന്ത്രണം വിട്ട കാർ റോഡരികിലെ താഴ്ചയിലേക്ക് മറിഞ്ഞുണ്ടായ അപകത്തിൽ കാറിൻ്റെ മുൻവശം ഉൾപ്പടെ പൂർണ്ണമായി തകർന്നെങ്കിലും കാർ യാത്രികൻ പരിക്കേൽക്കാതെ അത്ഭുതകരമായി രക്ഷപ്പെട്ടു. വെള്ളിയാഴ്ച രാത്രി 12.30 ഓടെ തലയോലപ്പറമ്പ്-കടുത്തുരുത്തി റോഡിൽ സിലോൺ കവലയ്ക്ക് സമീപം കുറിച്ചി വളവിലാണ് അപകടം. തലയോലപ്പറമ്പ് ഭാഗത്ത് നിന്നും കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന ആദിത്യപുരം സ്വദേശി അലൻ ജോസഫ് ഓടിച്ചിരുന്ന കാറാണ് വളവിൽ വച്ച് നിയന്ത്രണം തെറ്റി മറിഞ്ഞത്. തലയോലപ്പറമ്പ് പോലീസ് സബ് ഇൻസ്പെക്ടർ പി.എസ് സുധീരൻ്റെ നേതൃത്വത്തിൽ പോലീസ് സ്ഥലത്തെത്തി നാട്ടുകാരുടെ സഹായത്തോടെ കാർ പിന്നീട് ഉയർത്തി മാറ്റി.





 

Follow us on :

More in Related News