Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ റോഡരികിലെ മതിലും കടയും ഇടിച്ച് തകർത്ത ശേഷം മറിഞ്ഞു; ഭിന്നശേഷിക്കാരനായ കടയുടമ രക്ഷപ്പെട്ടത് തലനാരിഴയ്ക്ക്.

18 Jan 2026 15:38 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട കാർ പാഞ്ഞു കയറി റോഡരികിലെ മതിലും കടയും ഇടിച്ച് തകർത്ത ശേഷം റോഡിൽ മറിഞ്ഞു. കാർ പാഞ്ഞ് വരുന്നത് കണ്ട് ഉടൻ കഴിഞ്ഞ് മാറിയതിനാൽ 

ഭിന്നശേഷിക്കാരനായ കടയുടമ തലനാരിഴയ്ക്കാണ് രക്ഷപ്പെട്ടത്.

വൈക്കം - പൂത്തോട്ടറോഡിൽ ഉദയനാപുരം പിതൃകുന്നം ജംഗ്ഷന് സമീപം ഞായറാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് അപകടം. ഉദയനാപുരം കുളച്ചിൽ സുനിൽ കുമാറിൻ്റെ ഉടമസ്ഥതയിലുള്ള കൂൾഡിംഗ്സ് കടയും ഇതിനോട് ചേർന്നുള്ള ഇയാളുടെ വീടിൻ്റെ മതിലും തകർന്നു. അമിത വേഗതയിൽ എത്തിയ കാർ യാത്രികർ മദ്യലഹരിയിലായിരുന്നുവെന്നാണ് നാട്ടുകാർ പറയുന്നത്. അപകടമുണ്ടാക്കിയ വാഹനത്തിലുണ്ടായിരുന്നവർ ഓടിരക്ഷപ്പെട്ടു.

റോഡരികിൽ പാർക്ക് ചെയ്തിരുന്ന മറ്റൊരു കാറിൽ അപകടമുണ്ടായിയ കാർ ഇടിച്ചതിനെ തുടർന്ന് കോടുപാടുകൾ സംഭവിച്ചിട്ടുണ്ട്.

വൈക്കം ഫയർ ഫോഴ്സ് എത്തിയാണ് റോഡിൽ മറിഞ്ഞ കാർ മാറ്റിയത്.അപകടത്തെ തുടർന്ന് പ്രധാന റോഡിൽ ഏറെ നേരം ഗതാഗതം തടസ്സപ്പെട്ടു.വൈക്കം പോലീസ് സ്ഥലത്തെത്തി.സുനിൽകുമാറിൻ്റെ കടയുടെ ഷട്ടർ, ഫർണ്ണീഷിങ്ങ് ഉപകരണങ്ങൾ, ചില്ല് ഭരണികൾ, വല്പനയ്ക്ക് സൂക്ഷിച്ചിരുന്ന ബിസ്ക്കറ്റ് ഉൾപ്പടെയുള്ള പലഹാരങ്ങൾ എന്നിവ പൂർണ്ണമായി തകർന്നു.രണ്ട് ലക്ഷം രൂപയുടെ നാശനഷ്ടം ഉണ്ടായതായി കടയുടമ പറയുന്നു.

Follow us on :

More in Related News