Tue Dec 12, 2023 10:56 PM 1ST
Location
Sign In
17 Jun 2025 18:10 IST
Share News :
വൈക്കം: മഴക്കൊപ്പം വീശിയ ശക്തമായ കാറ്റിൽ പുളിമരം റോഡിന് കുറുകെ മറിഞ്ഞ് വീണ് ഗതാഗതം തടസ്സപ്പെട്ടു. ചൊവ്വാഴ്ച രാവിലെ മൂത്തേടത്ത് കാവ് -കൊട്ടാരപ്പള്ളി റോഡിലാണ് സംഭവം. പുഴവിൽ ജോയി .കെ ജോയിയുടെ പുരയിടത്തിൽ നിന്ന പേരാൽ കൊണ്ട് ചുറ്റപ്പെട്ട കൂറ്റൻ പുളിമരം വൈദ്യുതി ലൈനിന് മുകളിലൂടെ കടപുഴകി വീഴുകയായിരുന്നു.സംഭവ സമയത്ത് റോഡിൽ കാൽനട യാത്രക്കാർ ഉൾപ്പടെ ഇല്ലാതിരുന്നതിനാൽ ദുരന്തം ഒഴിവാകുകയായിരുന്നു. വൈക്കത്ത് നിന്നും അസിസ്റ്റൻ്റ് സ്റ്റേഷൻ ഓഫീസർ അഖിൽ രാജ്, സീനിയർ ഫയർ & റെസ്ക്യൂ ഓഫീസർ സാജു, വി.ആർ ബിജു, ഗോകുൽ ജി പയ്യപ്പള്ളിൽ, കെ.ശ്രീജിത്ത്, കൃഷ്ണകുമാർ തുടങ്ങിയവരുടെ നേതൃത്വത്തിൽ അഗ്നിരക്ഷാസേന എത്തി രണ്ടര മണിക്കൂർ കൊണ്ടാണ് മരം മുറിച്ച് നീക്കിയത്.
Follow us on :
Tags:
More in Related News
Please select your location.