Tue Dec 12, 2023 10:56 PM 1ST

Location  

Sign In

വൈക്കത്ത് സ്കൂൾ ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. പിന്നിൽ നിന്നും വന്ന സ്കൂൾ ബസ് സൈക്കിളിൽ ഇടിക്കുകയായിരുന്നു.

07 Feb 2025 20:52 IST

santhosh sharma.v

Share News :

വൈക്കം! സ്കൂൾ ബസ് ഇടിച്ച് സൈക്കിൾ യാത്രികൻ മരിച്ചു. വൈക്കം തെക്കേനട തോട്ടു വക്കം പാണ്ടിയാംപറമ്പിൽ സി കെ. വിശ്വൻ (70)ആണ് മരിച്ചത്. വെള്ളിയാഴ്ച വൈകിട്ട് 5 മണിയോടെ തോട്ടുവക്കം പാലത്തിന് സമീപമാണ് അപകടം. വൈക്കത്ത് സഹോദരൻ്റെ വീട്ടിൽ പോയ ശേഷം തിരികെ മടങ്ങുന്നതിനിടെ പിന്നിൽ നിന്നും വന്ന സ്കൂൾ ബസ് ഇടിച്ചാണ് അപകടം. റോഡിൽ തല അടിച്ചു വീണ വിശ്വനെ ഓടി കൂടിയവർ ഉടൻ വൈക്കം താലൂക്ക് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. ഭാര്യ - തങ്കമ്മ, മക്കൾ - ശ്രീകാന്ത്, ശ്രീജിത്ത്, ശ്രീരേഖ. മരുമക്കൾ - മീര, സജീവ്. മൃതദേഹം വൈക്കം താലൂക്ക് ആശുപത്രി മോർച്ചറിയിൽ. കുറവിലങ്ങാട് നസ്രത്തുഹിൽ ഡി പോൾ പബ്ലിക് സ്കൂളിൻ്റെ വാഹനമാണ് അപകടത്തിൽപ്പെട്ടത്. വൈക്കം പോലീസ് മേൽനടപടി സ്വീകരിച്ചു.

Follow us on :

More in Related News