Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മഴയ്ക്കൊപ്പം ശക്തമായ കാറ്റ്;കൂറ്റൻ മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് അപകടം.

26 May 2025 09:53 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ശക്തമായ കാറ്റും മഴയിലും കൂറ്റൻ തേക്ക് മരം കടപുഴകി വീടിന് മുകളിലേക്ക് വീണ് വീടിന് പുറകുവശം പൂർണ്ണമായി തകർന്നു. തലയോലപ്പറമ്പ് പാലാം കടവിൽ ഞായറാഴ്ച രാത്രി 11 മണിയോടെയാണ് അപകടം. പാലാം കടവ് പരുവിൻമേൽ ബാബുവിന്റെ പുരയിടത്തിൽ നിന്ന തേക്ക് മരമാണ് കടപുഴകി വീടിന് മുകളിലേക്ക് വീണത്. സംഭവ സമയത്ത് വീട്ടുകാർ ഉണ്ടായിരുന്നെങ്കിലും പുതിയ വീടിനോട് ചേർന്നുള്ള പുറകുവശത്തെ ഓടിട്ട ഭാഗത്തേക്ക് മരം വീണതിനാൽ ആളപായം ഒഴിവായി. നാട്ടുകാരും ഫയർഫോഴ്സും എത്തിയാണ് രക്ഷാപ്രവർത്തനം നടത്തിയത്.




 

Follow us on :

More in Related News