Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് അപകടം;ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ധാരുണാന്ത്യം.

29 Mar 2026 01:14 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ടാങ്കർ ലോറിയും ബൈക്കും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ ബൈക്ക് യാത്രികരായ രണ്ട് യുവാക്കൾക്ക് ധാരുണാന്ത്യം. ബൈക്ക് യാത്രികരായ മറവൻതുരുത്ത് അപ്പക്കോട് ഭാഗത്ത് പുത്തൻ കരിയിൽ സച്ചിൻ സതീശൻ (23), വൈക്കം പുളിച്ചുവട് പരുത്തുമുടി ഭാഗത്ത് അനന്തു നിവാസിൽ അയാൻ ജയൻ (23) എന്നിവരാണ് മരിച്ചത്. വെട്ടിക്കാട്ട് മുക്ക് - കാഞ്ഞിരമറ്റം റോഡിൽ വടകര തോട്ടം ജംഗ്ഷന് സമീപം

വളവിൽ ശനിയാഴ്ച രാത്രി 12.30 ഓടെയാണ് അപകടം.കോട്ടയത്ത് നിന്നും എറണാകുളം ഭാഗത്തേക്ക് പോകുകയായിരുന്ന ടാങ്കറും അരയൻ കാവ് നിന്നും വെട്ടിക്കാട്ട് മുക്ക് ഭാഗത്തേക്ക് വരികയായിരുന്ന യുവാക്കൾ സഞ്ചരിച്ച ബൈക്കും തമ്മിലാണ് കൂട്ടി ഇടിച്ചത്.

വളവിൽ തെന്നി ബൈക്ക് ടാങ്കർ ലോറിയുടെ അടിയിലേക്ക് പോകുകയായിരുന്നു.

ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ ഒരാളുടെ തലയിലൂടെ ടാങ്കറിൻ്റെ ചക്രം കയറി ഇറങ്ങി. ഗുരുതരമായി പരിക്കേറ്റ ഇരുവരും സംഭവസ്ഥലത്ത് വച്ച് തന്നെ മരിച്ചതായാണ് വിവരം. തലയോലപ്പറമ്പ് പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. അമൃതദേഹങ്ങൾ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി.





Follow us on :

More in Related News