Tue Dec 12, 2023 10:56 PM 1ST
Location
Sign In
27 May 2025 15:44 IST
Share News :
തലയോലപ്പറമ്പ്: കഴിഞ്ഞ ദിവസം രാവിലെ മഴയ്ക്കൊപ്പം ഉണ്ടായ ശക്തമായ കാറ്റിൽ നിർദ്ധന കുടുംബത്തിൻ്റെ ഓട് മേഞ്ഞ മേൽക്കൂര നിലംപൊത്തി. തലയോലപ്പറമ്പ് ഇല്ലിത്തൊണ്ട് ഭാഗത്ത് ചോഴാംഞ്ചേരിക്കാലായിൽ ജിമ്മിയുടെ ഓട് മേഞ്ഞ വീടിൻ്റെ മേൽക്കൂരയാണ് ഉത്തരം ഉൾപ്പടെ വീടിനുള്ളിലേക്ക് ഇടിഞ്ഞ് വീണത്. രണ്ട് ദിവസം മുമ്പ് ഉണ്ടായ ശക്തമായ മഴയിലും കാറ്റിലും വീടിൻ്റെ ഭിത്തിക്ക് വിള്ളൽ വന്നതോടെ ഭാര്യ ലൈസമ്മയും കഴിഞ്ഞ എസ് എസ് എൽ സി പരീക്ഷയിൽ മികച്ച വിജയം കൈവരിച്ച മകൻ ജെയ്സണും ബന്ധുവീട്ടിലേക്ക് ശനിയാഴ്ച താമസം മാറിയിരുന്നു. റബർ ടാപ്പിംഗ് തൊഴിലാളിയായ ജിമ്മി സമീപത്ത് തന്നെയുള്ള മറ്റൊരു ബന്ധുവിൻ്റെ വീട്ടിലാണ് കഴിഞ്ഞിരുന്നത്. ഓട് ഉൾപ്പടെ നിലംപൊത്തി വീടിനുള്ളിൽ ഉണ്ടായിരുന്ന ഫർണ്ണിച്ചറുകളും പാത്രങ്ങളും ഉൾപ്പടെ പൂർണ്ണമായി നശിച്ചു. ഇനി കയറിക്കിടക്കാൻ എന്ത് ചെയ്യുമെന്ന് അറിയാതെ പകച്ച് നിൽക്കുകയാണ് നിർദ്ധന കുടുംബം.
Follow us on :
Tags:
More in Related News
Please select your location.