Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ബ്രഹ്മമംഗലത്ത് കൃഷിയിടത്തില്‍ തീപടര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിപരത്തി.

24 Mar 2025 14:41 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: ബ്രഹ്മമംഗലത്ത് കൃഷിയിടത്തില്‍ തീപടര്‍ന്നത് പ്രദേശത്ത് പരിഭ്രാന്തിപരത്തി. ഏനാദി കല്ലുകുത്താന്‍കടവിന് സമീപം മുളന്തുരുത്തി തോക്കാട്ട് വീട്ടില്‍ ഫാ. മനു ജോര്‍ജിന്റെ ഉടമസ്ഥതയിലുള്ള കൃഷിയിടത്തിലാണ് തീപടര്‍ന്നത്. തിങ്കളാഴ്ച രാവിലെ 11.30 ഓടെയാണ് തീപടര്‍ന്നത്. വൈക്കത്തുനിന്ന് അഗ്നിരക്ഷാസേനാംഗങ്ങളെത്തി വെള്ളം പമ്പ് ചെയ്ത് തീ കെടുത്തി. സമീപത്തെ പുരയിടങ്ങളിലേക്ക് തീ പടരാതിരുന്നത് വന്‍അപകടം ഒഴിവാക്കി. വാഴ, തെങ്ങ്, കവുക് തുടങ്ങിയവ കത്തിനശിച്ചു. തൈകള്‍ക്കും നാശനഷ്ടമുണ്ടായി. വഴിയാത്രക്കാരായ ആരോ ഉപയോഗിച്ച ശേഷം വലിച്ചെറിഞ്ഞ സിഗരറ്റ് കുറ്റിയില്‍നിന്ന് പുല്ലിന് തീപടര്‍ന്നതാകാം അപകട കാരണമെന്നാണ് പ്രദേശവാസികള്‍ പറയുന്നത്.

Follow us on :

More in Related News