Tue Dec 12, 2023 10:56 PM 1ST

Location  

Sign In

തലയോലപ്പറമ്പിൽ കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ പ്രൈവറ്റ് ബസ്സിന് പിന്നിലിടിച്ച് അപകടം; 15 ഓളം പേർക്ക് പരിക്ക്.

29 Apr 2026 13:55 IST

santhosh sharma.v

Share News :

വൈക്കം: നിയന്ത്രണം വിട്ട കെഎസ്ആർടിസി ഫാസ്റ്റ് പാസഞ്ചർ പ്രൈവറ്റ് ബസ്സിന് പിന്നിലിടിച്ചുണ്ടായ അപകടത്തിൽ 15 ഓളം പേർക്ക് പരിക്ക്. വെട്ടിക്കാട്ട് മുക്ക് - കാഞ്ഞിരമിറ്റം റോഡിൽ നീർപ്പാറ കലുങ്ക് ഭാഗത്ത് ബുധനാഴ്ച ഉച്ചയ്ക്ക് 12 മണിയോടെയാണ് അപകടം.

എറണാകുളത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്ന ബാസിൽ എന്ന സ്വകാര്യ ഓർഡിനറി ബസ്സിന് പിന്നിൽ കോട്ടയം ഭാഗത്തേക്ക് പോകുകയായിരുന്ന കെഎസ്ആർടിസി നിയന്ത്രണം വിട്ട് ഇടിച്ചാണ് അപകടം. സാരമായി പരിക്കേറ്റ എട്ടു പേരെ പൊതിയിലെ സ്വകാര്യ ആശുപത്രിയിലും മറ്റുള്ളവരെ വൈക്കം താലൂക്ക് ആശുപത്രിയിലും പ്രവേശിപ്പിച്ചു. അപകത്തെ തുടർന്ന് ഇരു ബസ്സുകളുടെയും സർവ്വീസ് മുടങ്ങി.

Follow us on :

More in Related News