Tue Dec 12, 2023 10:56 PM 1ST

Location  

Sign In

ഒമാനിൽ മാൻഹോളിൽ വീണ് ഗുരുതരാവസ്ഥയിലായിരുന്ന കോട്ടയം സ്വദേശി മരണത്തിന് കീഴടങ്ങി.

25 May 2025 18:12 IST

santhosh sharma.v

Share News :

കോട്ടയം: ഒമാനിൽ മാൻഹോളിൽ വീണതിനെ തുടർന്ന് ഗുരുതരാവസ്ഥയിൽ ചികിത്സയിലായിരുന്ന കോട്ടയം 

കങ്ങഴ കാഞ്ഞിരപ്പാറ ലക്ഷ്മി വിജയകുമാർ (34) മരണത്തിന് കീഴടങ്ങി. ഒമാൻ ആരോഗ്യ മന്ത്രാലയത്തിൽ സ്റ്റാഫ് നഴ്സായിരുന്നു ലക്ഷമി.

താമസ സ്ഥലത്തെ മാലിന്യം കളയാൻ ബലദിയ ഡ്രമിനടുത്തേക്ക് പോകുമ്പോൾ കുഴി കാണാതെ മാൻഹോളിൽ വീഴുകയായിരുന്നു.

ഗുരുതരാവസ്ഥയിലായിരുന്ന ലക്ഷ്മി

അന്ന് മുതൽ വെൻറിലേറ്ററിലായിരുന്നു.

വിവരമറിഞ്ഞ് ഭർത്താവ് ദിനരാജും, കുട്ടിയും, ലക്ഷമിയുടെ സഹോദരൻ അനൂപും സാലാലയിലെത്തിയിരുന്നു. നടപടികൾക്ക് ശേഷം മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് കോൺസുലാർ ഏജൻ്റ് ഡോ. കെ.സനാതനൻ അറിയിച്ചു.

ഒരു വർഷം മുമ്പാണ് ലക്ഷമി ഇവിടെ ജോലിയിൽ പ്രവേശിച്ചത്.

Follow us on :

More in Related News