Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ച് അപകടം;തെറിച്ച് വീണ് ബൈക്ക് യാത്രികൻ്റെ കൈ അറ്റുപോയി.

22 Feb 2026 22:06 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: നിയന്ത്രണം വിട്ട ബൈക്ക് എതിരെ വന്ന ഓട്ടോറിക്ഷയിലിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ തെറിച്ച് വീണ് ബൈക്ക് യാത്രികൻ്റെ കൈ അറ്റുപോയി.

അറുന്നൂറ്റിമംഗലം പറയിൽ ശ്യാം ബാബു (25)നാണ് ഗുരുതര പരിക്ക്.

തലയോലപ്പറമ്പ് ആശുപത്രിക്കവലയ്ക്ക് സമീപം ഞായറാഴ്ച വൈകിട്ട് 7 മണിയോടെയാണ് അപകടം. കടുത്തുരുത്തി ഭാഗത്ത് നിന്നും തലയോലപ്പറമ്പ് ഭാഗത്തേക്ക് വരികയായിരുന്നു ബൈക്ക് യാത്രികൻ.

മറ്റൊരു വാഹനത്തെ മറികടന്ന് വരുന്നതിനിടെയാണ് അപകടം. കഴിഞ്ഞ ദിവസത്തെ കനത്ത മഴയെ തുടർന്ന് റോഡിൽ ഒഴുകിയെത്തി പരന്ന് കിടന്ന പൂഴിമണ്ണിൽ ബൈക്ക് തെന്നിയാണ് അപകടം. എതിരെ വന്ന പാസഞ്ചർ ഓട്ടോയിൽ ഇടിച്ച് റോഡിൽ തെറിച്ച് വീണ് യുവാവിൻ്റെ കൈ അറ്റുപോയി. പിന്നാലെ എത്തിയ ലിമിറ്റഡ് സ്റ്റോപ്പ് ബസിലെ ഡ്രൈവർ ഉടൻ വാഹനം നിർത്തി ബസിലെ യാത്രക്കാരിയായിരുന്ന മെഡിക്കൽ കോളേജിലെ നേഴ്സും മറ്റും ചേർന്ന് പരിക്കേറ്റ യുവാവിനെ പിന്നാലെ എത്തിയ മറ്റൊരു വാനിൽ കയറ്റി ഉടൻ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. ചാലപ്പറമ്പിലെ ബന്ധുവീട്ടിൽ പോയ ശേഷം തിരികെ കോതനെല്ലൂരിലേക്ക് മടങ്ങുകയായിരുന്ന കുടുംബമാണ് ഓട്ടോയിൽ സഞ്ചരിച്ചത്. യുവാവിൻ്റെ അറ്റുപോയ കൈ തുന്നിച്ചേർക്കാനുള്ള സർജറി മെഡിക്കൽ കോളേജിൽ നടന്ന് വരികയാണ്.

Follow us on :

More in Related News