Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Jan 2026 22:34 IST
Share News :
ചെമ്പ്: നിയന്ത്രണം വിട്ട കാർ റോഡരികിൽ സ്ഥാപിച്ചിരുന്ന സംരക്ഷണ വേലിയിൽ ഇടിച്ചുണ്ടായ അപകടത്തിൽ കാർ യാത്രികനായ യുവാവിന് പരിക്കേറ്റു. തലയോലപ്പറമ്പ് ശ്രീനിലയത്തിൽ ഹരിശങ്കർ (23)നാണ് പരിക്കേറ്റത്.സാരമായി പരിക്കേറ്റ ഇയാളെ എറണാകുളം മെഡിക്കൽ ട്രസ്റ്റ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ബ്രഹ്മമംഗലം നീർപ്പാറ- കുരിശ് പള്ളി റോഡിൽ ചേമ്പാല ഭാഗത്ത് ശനിയാഴ്ച വൈകിട്ട് 7.30 നാണ് അപകടം. എറണാകുളത്ത് നിന്നും തലയോലപ്പറമ്പിലേക്ക് വരികയായിരുന്നു കാർയാത്രികൻ. റോഡരികിലെ അലുമിനിയം ഗാർഡിൽ ഇടിച്ച് നിന്നതിനാൽ കാർ 30 അടി താഴ്ച്ചയിലേക്ക് മറിയതെ വൻ ദുരന്തം ഒഴിവാകുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ കാറിനുള്ളിൽ ബോധരഹിതനായി കിടന്ന യുവാവിനെ നാട്ടുകാർ ഏറെ ശ്രമകരമായിട്ടാണ് രക്ഷപ്പെടുത്തി കാറിനുള്ളിൽ നിന്നും പുറത്തിറക്കിയത്.
Follow us on :
Tags:
Please select your location.