Tue Dec 12, 2023 10:56 PM 1ST
Location
Sign In
14 Dec 2025 22:52 IST
Share News :
വൈക്കം: മത്സ്യ ബന്ധനത്തിനിടെ വള്ളം മറിഞ്ഞുണ്ടായ അപകടത്തിൽ തൊഴിലാളി മരിച്ചു. മറവൻതുരുത്ത് തറവട്ടം പുഷ്പമംഗലം വീട്ടിൽ സുകുമാരൻ (73) ആണ് മരിച്ചത്. ഞായറാഴ്ച പുലർച്ചെ 3ന് വേമ്പനാട്ടുകായലിൽ മീൻ പിടിക്കുന്നതിനിടയിൽ വള്ളം മറിയുകയായിരുന്നു. ചെമ്മനാകരിഭാഗത്ത് ഞാഴാറാഴ്ച പുലർച്ചെയാണ് സംഭവം.രാവിലെ തിരികെ എത്തുന്ന സമയം കഴിഞ്ഞും കാണാതായതിനെ തുടർന്ന് ബന്ധുക്കളും മത്സ്യതൊഴിലാളികളും ചേർന്ന് രാവിലെ 7 മണിയോടെ തിരച്ചിൽ നടത്തുന്നതിനിടെയാണ് ചെമ്മനാകരി റിസോട്ടിന് സമീപം കായലിൽ വള്ളം മറിഞ്ഞ് കിടക്കുന്നതും സമീപത്ത് നിന്നും മൃതദേഹം കണ്ടെത്തിയതും. വൈക്കം പോലീസ് മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ - വള്ളി (പറവൂർ). മക്കൾ - സുധിക, സുമേഷ്, സുബിത. മരുമക്കൾ - സജീവൻ (തലയാഴം), ആശ, മണിക്കുട്ടൻ (പാണാവളളി). സംസ്ക്കാരം നടത്തി.
Follow us on :
Tags:
More in Related News
Please select your location.