Tue Dec 12, 2023 10:56 PM 1ST
Location
Sign In
24 Jun 2025 13:21 IST
Share News :
വൈക്കം: വെള്ളൂർ പിറവം റോഡ് റെയിൽവേ സ്റ്റേഷന് സമീപം തോട്ടിൽ അജ്ഞാത മൃതദേഹം കണ്ടെത്തി. ഉദ്ദേശം 40-50വയസ്സ് പ്രായമുള്ള പുരുഷൻ്റെ മൃതദേഹമാണ് കണ്ടെത്തിയത്. ചൊവ്വാഴ്ച ഉച്ചയ്ക്ക് 12.30 ഓടെയാണ് മൃതദേഹം കണ്ടത്. 3 ദിവസം പഴക്കം തോന്നിക്കുന്ന പുരുഷന്റെ മൃതദേഹം തോട്ടിലെ വെള്ളത്തിൽ കമഴ്ന്നു കിടക്കുന്ന നിലയിലാണ്. ഫയർഫോഴ്സ് സ്ഥലത്തെത്തി മൃതദേഹം കരക്കെടുക്കുന്ന നടപടികൾ തുടങ്ങി. വെള്ളൂർ പോലീസ് മേൽനടപടികൾ സ്വീകരിച്ച് വരുന്നു.
Follow us on :
Tags:
More in Related News
Please select your location.