Tue Dec 12, 2023 10:56 PM 1ST
Location
Sign In
31 Mar 2025 14:32 IST
Share News :
തലയോലപ്പറമ്പ്: റോഡരികിലെ റിഫ്ലക്ടർ പോസ്റ്റിൽ ഇടിച്ചതിനെ തുടർന്ന് നിയന്ത്രണം വിട്ട് ബൈക്ക് മറിഞ്ഞ് ഗുരുതരമായി പരിക്കേറ്റ് ചികിത്സയിലായിരുന്ന യുവാവ് മരിച്ചു.
തലയോലപ്പറമ്പ് കരിപ്പാടം ആനിക്കാട്ട് വീട്ടിൽ ദിനേശൻ, ലിസി ദമ്പതികളുടെ മകൻ അരുൺ ദിനേശ് (33) ആണ് മരിച്ചത്. കഴിഞ്ഞ 16ന് ഉച്ചയ്ക്ക് 2 മണിയോടെ ചാലുങ്കൽ പാലത്തിന് സമീപമായിരുന്നു അപകടം. ഗുരുതരമായി പരിക്കേറ്റ യുവാവിനെ കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലും തുടർന്ന് പാലായിലെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ ഞായറാഴ്ച രാത്രിയോടെ മരിച്ചു. ഭാര്യ - രേഷ്മ. ഏക മകൻ - ആരുഷ്.
.
Follow us on :
Tags:
More in Related News
Please select your location.