Tue Dec 12, 2023 10:56 PM 1ST

Location  

Sign In

മൃഗാശുപത്രി വരാന്തയിൽ അസാധരണ അഥിതിയെ കണ്ട് ജീവനക്കാരിഞെട്ടി; ഒടുവിൽ സർപ്പ അംഗം എത്തി പിടികൂടി.

05 Jun 2026 22:18 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: വടയാർ ജംഗ്ഷന് സമീപം പ്രവര്‍ത്തിക്കുന്ന തലയോലപ്പറമ്പ് മൃഗാശുപത്രി കെട്ടിടത്തിന്റെ വരാന്തയില്‍നിന്ന് അണലികുഞ്ഞിനെ പിടികൂടി. വെള്ളിയാഴ്ച രാവിലെ ഒന്‍പത് മണിയോടെയാണ് സംഭവം.

രാവിലെ എട്ട് മണിയോടെ ജീവനക്കാരിയായ പി.ആര്‍. ബിന്ദു ആശുപത്രി തുറക്കാന്‍ എത്തിയപ്പോഴാണ് വാതിലിന് സമീപം അണലിയെ കണ്ടത്. ഉടന്‍ കോട്ടയം പാറമ്പുഴയിലുള്ള വനംവകുപ്പ് ഓഫീസില്‍ വിവരം അറിയിച്ചതിനെ തുടർന്ന് സര്‍പ്പാ വാളന്റിയര്‍ കാരിക്കോട് സ്വദേശി ശ്രീകാന്ത് ഉടൻ സ്ഥലത്തെത്തി പാമ്പിനെ പിടികൂടുകയായിരുന്നു. നാല് മാസത്തോളം പ്രായമായ അണലികുഞ്ഞിനെയാണ് പിടികൂടിയത്.  ഒരാഴ്ചമുമ്പും കര്‍ഷകര്‍ മുഗാശുപത്രി പരിസരത് പാമ്പിന്‍ കുഞ്ഞിനെ കണ്ടിരുന്നതായി പറഞ്ഞിരുന്നു. സാധാരണയായി അണലിക്ക് ഒറ്റ പ്രസവത്തില്‍ 20 മുതല്‍ 22 വരെ കുഞ്ഞുങ്ങുള്‍ ഉണ്ടാകാറുണ്ടെന്നും അതിനാല്‍ പരിസര പ്രദേശത്ത് ഇനിയും കുഞ്ഞുങ്ങള്‍ ഉണ്ടാകാന്‍ സാധ്യതയുണ്ടെന്നും സർപ്പ അംഗം പറഞ്ഞു. പിടികൂടിയ അണലിയെ വനംവകുപ്പിന് കൈമാറും.

Follow us on :

More in Related News