Sat May 24, 2025 11:41 PM 1ST

Location  

Sign In

മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് മൂന്ന് പേർക്ക് പരിക്കേറ്റു.

27 Jan 2025 22:46 IST

UNNICHEKKU .M

Share News :

മുക്കം: കക്കാടൻ പൊയിൽ - കൂമ്പാറ ആനക്കല്ല് പാറയിൽ മിനി പിക്കപ്പ് ലോറി നിയന്ത്രണം വിട്ട് മറിഞ്ഞ് സ്ത്രീയടക്കം മൂന്ന് പേർക്ക് പരിക്കേറ്റു ഇവരെ അരിക്കോട് സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇന്ന് ( തിങ്കളാഴ്ച്ച) വൈകിട്ട് 6.30 യോടയാണ് അപകടം. അപകടത്തെ തുടർന്ന് വണ്ടിയിലെ ഓയൽ റോഡിലേക്ക് പരന്ന് ഒഴുകി. ഇതേ തുടർന്ന് മണിക്കുറുകളോളം കക്കാടൻ - പൊയിൽ കൂമ്പാറ റോഡിൽ ഗതാഗതം തടസ്സപ്പെട്ടു. മുക്കത്ത് നിന്നെത്തിയ അഗ്നി രക്ഷസേന റോഡിൽ ഒഴുകിയ ഓയിൽ കഴുകി വൃത്തിയാക്കിയതിന് ശേഷം ഗതാഗതം പുന: സ്ഥാപിച്ചത്. ആരുടെയും പരിക്ക് സരമുള്ളതല്ലന്നാണ് അറിയുന്നത്. കൂമ്പാറ കക്കാടൻ പൊയിൽ റോഡ് കയറ്റവും,വളവും, തിരിവുമുള്ളതാണ്. പലപ്പോഴും പലരും ശ്രദ്ധിക്കാതെ അതിവേഗതയിൽ വാഹന ഓടിക്കുന്നതിനാൽ അപകടം വർദ്ധിച്ചിരിക്കയാണ്. കക്കാടൻ പൊയിൽ വിനോദ സഞ്ചാര ന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികൾ അപകടത്തിൽ പ്പെടുന്നത് തുടർക്കഥയായി മാറിയിരിക്കയാണ്.

Follow us on :

More in Related News