Tue Dec 12, 2023 10:56 PM 1ST
Location
Sign In
18 Sep 2025 21:30 IST
Share News :
വൈക്കം: വീട്ടുമുറ്റത്ത് ഇഴജന്തുവിനെ കണ്ട് ഭന്ന് ഓടുന്നതിനിടെ വീണ് പരിക്കേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു, ആപ്പാഞ്ചിറ, മാന്നാർ റസീന മൻസിൽ മുഹമ്മദ് കുട്ടിയുടെ ഭാര്യ - സീനത്ത് (63) ആണ് മരിച്ചത്. കഴിഞ്ഞ 11-ാം തീയതിയാണ് സംഭവം. പുരയിടത്തിന് സമീപത്ത് വെച്ച് ഇഴജന്തുവിനെ കണ്ട് ഭയന്ന് ഓടുന്നതിനിടെ വീണ് തലയ്ക്ക് പരിക്കേറ്റ് കോട്ടയത്തെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. മക്കൾ - ഹാഷിം, ഹാരിഷ് , റസീനാ ഷാമോൻ. മരുമക്കൾ - ഷാമോൻ ചേർത്തല, ഷിബിന ഹാരിഷ്. സംസ്കാരം നാളെ (സെപ്തംബർ 19 ) വെള്ളിയാഴ്ച്ച രാവിലെ 11 ന് ആപ്പാഞ്ചിറ മുഹിയിദ്ധീൻ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.
Follow us on :
Tags:
More in Related News
Please select your location.