Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം; വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന സ്വകാര്യ ബസ് ഇടിച്ച് മരിച്ചത് പൂഴിക്കൽ സ്വദേശി.

19 Jun 2025 20:49 IST

santhosh sharma.v

Share News :

വൈക്കം: കടുത്തുരുത്തിയിൽ നിയന്ത്രണം നഷ്ടമായ സ്വകാര്യ ബസിടിച്ച് സ്‌കൂട്ടർ യാത്രക്കാരന് ദാരുണാന്ത്യം. കടുത്തുരുത്തി പൂഴിക്കോൽ മുളപ്പുറത്ത് വീട്ടിൽ മണിയപ്പൻ(64) ആണ് മരിച്ചത്.വ്യാഴാഴ്ച വൈകിട്ട് 5 മണിയോടെ കടുത്തുരുത്തി സെൻട്രൽ ജംഗ്ഷന് സമീപം പാലത്തിലായിരുന്നു അപകടം. കോട്ടയം - വൈക്കം റൂട്ടിൽ സർവീസ് നടത്തുന്ന എം.എം ബസാണ് അപകടത്തിനിടയാക്കിയത്. വൈക്കം ഭാഗത്തേയ്ക്ക് പോകുകയായിരുന്ന ബസ് മുന്നിൽ പോകുകയായിരുന്ന സ്‌കൂട്ടറിൽ ഇടിയ്ക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ റോഡിൽ തെറിച്ച് വീണ സ്‌കൂട്ടർ യാത്രക്കാരന്റെ ശരീരത്തിൽ ബസ് കയറിയിറങ്ങി. കടുത്തുരുത്തി പോലീസ് മേൽനടപടി സ്വീകരിച്ചു. മൃതദേഹം മുട്ടുചിറയിലെ സ്വകാര്യ ആശുപത്രി മോർച്ചറിയിൽ.

Follow us on :

More in Related News