Tue Dec 12, 2023 10:56 PM 1ST
Location
Sign In
25 Mar 2025 17:50 IST
Share News :
ചാവക്കാട്:മണത്തലയിൽ സ്കൂൾ ബസ്സ് ടോറസ് ലോറിക്ക് പുറകിലിടിച്ച് അപകടത്തിൽ 19 വിദ്യാർത്ഥികൾ ഉൾപ്പെടെ 20 പേർക്ക് പരിക്കേറ്റു.പരീക്ഷ കഴിഞ്ഞു വിദ്യാർത്ഥികളുമായി പോവുകയായിരുന്ന ഒരുമനയൂർ നാഷണൽ ഹുദ സ്കൂൾ ബസ്സാണ് അപകടത്തിൽ പെട്ടത്.ഇന്ന് ഉച്ചയ്ക്ക് ഒരു മണിയോടെ മണത്തല പള്ളിക്ക് സമീപം ദേശീയപാതയിലാണ് അപകടം.ദേശീയപാത നിർമ്മാണ പ്രവർത്തനങ്ങളുടെ ഭാഗമായി സർവീസ് നടത്തിയിരുന്ന ടോറസ് ലോറി പെട്ടെന്ന് ബ്രേക്കിട്ടതോടെ പിറകിൽ വന്ന സ്‌കൂൾ ബസ്സ് ലോറിയിൽ ഇടിക്കുകയായിരുന്നു.മണത്തലയിൽ നിന്നും എടക്കഴിയൂരിലേക്ക് പോവുകയായിരുന്നു ഇരുവാഹനങ്ങളും. ഇടിയുടെ ആഘാതത്തിൽ ബസ്സിന്റെ ഗ്ലാസ്സുകൾ തകർന്നു.ബസ്സ് ഡ്രൈവർ അലി(47),വിദ്യാർത്ഥികളായ ഇഷ ഫാത്തിമ(7),നഹ്ജ മറിയം(9),ഇമ്മദ് അഹമ്മദ്(5),അനാൻ സെഹ്റാൻ(8),അംന യൂസഫ്(9),ഗസൽ(12),സിനാൻ(12),അക്ബർ സയാൻ(10),സിനാൻ മാലിക്(9),ലിഷ മെഹ്റിൻ(6),മുർഷിദ്(9),ഹന ഹസീബ്(6),ഷഹൻഷ(15),ഖദീജ നിത(6),ഫൈസാൻ(10),മുഹമ്മദ് അദ്നാൻ(9),സയ്യിദ് മുജീബ്(8),നിത ഫാത്തിമ(7) എന്നിവർക്കാണ് പരിക്കേറ്റത്.കുട്ടികളുടെ കൈയ്യിലും,മുഖത്തും പരിക്കുണ്ട്.ചാവക്കാട് ടോട്ടൽ കെയർ,മണത്തല ലാസിയോ ആംബുലൻസ് പ്രവർത്തകർ പരിക്കേറ്റവരെ ചാവക്കാട് ഹയാത്ത് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.വിദ്യാർത്ഥികളുടെ പരിക്ക് സാരമില്ലെന്ന് ആശുപത്രി അധികൃതർ അറിയിച്ചു.
Follow us on :
Tags:
More in Related News
Please select your location.