Tue Dec 12, 2023 10:56 PM 1ST

Location  

Sign In

പോളപ്പായലില്‍ കുരുങ്ങി വൈക്കത്ത് സോളാര്‍ ബോട്ട് കേടായി;യാത്രാബോട്ട് പുറപ്പെട്ടത് തിരികെ ജെട്ടിയില്‍ അടുപ്പിച്ചു.

10 Jun 2026 22:02 IST

santhosh sharma.v

Share News :

വൈക്കം: പോളപായലും ചവറും കായലിലടിഞ്ഞ മാലിന്യങ്ങളും ബോട്ടിന്റെ യന്ത്രഭാഗത്ത് കുരുങ്ങിയതിനെത്തുടര്‍ന്ന് വൈക്കം-തവണക്കടവ് ഫെറിയില്‍ യാത്രാബോട്ട് പുറപ്പെട്ടത് തിരികെ ജെട്ടിയില്‍ അടുപ്പിച്ചു. ബോട്ടിലുണ്ടായിരുന്ന യാത്രക്കാരെ പിന്നീട് മറ്റൊരു ബോട്ടില്‍ കയറ്റിയാണ് മറുകര എത്തിച്ചത്. ബുധനാഴ്ച രാവിലെ 10.30 ഓടെയാണ് സംഭവം. വൈക്കത്തുനിന്നു തവണക്കടവിലേക്കു പുറപ്പെട്ട ബോട്ടാണ് യന്ത്ര തകരാറിനെത്തുടര്‍ന്നു ജെട്ടിയിലേക്ക് തിരികെ എത്തിച്ചത്.

കോഴിക്കോട് വീണ്ടും നിപ ആശങ്ക; 43കാരന് വൈറസ് ബാധയെന്ന് പ്രാഥമിക സ്ഥിരീകരണം

പുതിയ സൗരോര്‍ജ ബോട്ട് ജെട്ടിയില്‍നിന്നു പുറപ്പെട്ട് അധികദൂരം എത്തുന്നതിനു മുമ്പേ ബോട്ടിലെ ഫ്യൂസ് തകരാറിലാകുകയായിരുന്നു. ഈ ബോട്ടിന്റെ പ്രൊപ്പല്ലര്‍ പോളയിലും ചവറിലും കുടുങ്ങി കേടാകുന്നതു പതിവാകുകയാണ്. കോടികള്‍ മുതല്‍ മുടക്കുള്ള പുതിയ സോളാര്‍ ബോട്ടുകള്‍ക്ക് അടിക്കടി യന്ത്രത്തകരാര്‍ വരുന്നത് അധികൃതര്‍ ഗൗരവമായി പരിശോധിച്ച് അടിയന്തിര പരിഹാരം ഉണ്ടാക്കണമെന്നാണ് യാത്രക്കാരുടെ ആവശ്യം. ഏതാനും ദിവസം മുമ്പ് ജംങ്കാർജെട്ടിയിൽ നിന്നും നിറയെ വാഹനങ്ങളുമായി പുറപ്പെട്ട ജംങ്കാർ ഇന്ധനം തീർന്നതിനെ തുടർന്ന് കാറ്റിൽ ഒഴുകി കയലിലെ മണൽതിട്ടയിൽ ഉറച്ച് പോയിരുന്നു. തുടർന്ന് മണിക്കുറുകൾക്ക് ശേഷം യാത്രക്കാരെ കരക്കെത്തിച്ചെങ്കിലും ഒരു ദിവസത്തിന് ശേഷമാണ് മണൽതിട്ടയിൽ ഉറച്ച് പോയ ജംങ്കാർ കരക്കെത്തിക്കാനായത്.

Follow us on :

More in Related News