Tue Dec 12, 2023 10:56 PM 1ST

Location  

Sign In

സ്കൂട്ടറുമായി കുട്ടിയിടിച്ച് അപകടം; റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രികൻ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു.

16 Apr 2026 22:32 IST

santhosh sharma.v

Share News :

വൈക്കം: ബൈക്കും സ്കൂട്ടറും കുട്ടിയിടിച്ചുണ്ടായ അപകടത്തിൽ റോഡിൽ തെറിച്ച് വീണ ബൈക്ക് യാത്രികൻ ടാങ്കർ ലോറിക്കടിയിൽപ്പെട്ട് മരിച്ചു. കുടവെച്ചൂർ ശ്രീകണ്ടേശ്വരം ക്ഷേത്രത്തിലെ പൂജാരി കുമരകം പടിഞ്ഞാറ് 15 -ാം വാർഡിൽ ഇല്ലി പറമ്പിൽ വീട്ടിൽ നളൻ ശാന്തി ( 63 ) ആണ് മരിച്ചത്. വ്യാഴാഴ്ച വൈകിട്ട് 7.20ന് വെച്ചൂർ - കുമരകം റോഡിൽ കൈപ്പുഴമുട്ട് ബസ് സ്റ്റോപ്പിന് വടക്കുഭാഗത്താണ് അപകടം.

ക്ഷേത്രത്തിലെ പൂജ കഴിഞ്ഞ് കുമരകത്തെ വീട്ടിലേക്കു മടങ്ങുന്നതിനിടെയാണ് അപകടം. എതിരെ വന്ന സ്‌കൂട്ടറുമായി കൂട്ടിയിടിച്ച് റോഡിലേക്കു തെറിച്ചു വീണ നളൻ ശാന്തിയുടെ ദേഹത്തു കൂടി പിന്നാലെ എത്തിയ ടാങ്കർ ലോറിയുടെ ചക്രം കയറി ഇറങ്ങുകയായിരുന്നു. തൽക്ഷണം മരണം സംഭവിച്ചു.മൃതദേഹം കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. കല്ലറ പോലീസ് സ്ഥലത്തെത്തി മേൽനടപടികൾ സ്വീകരിച്ചു. ഭാര്യ - സന്ധ്യ, മക്കൾ- നന്ദു, അനന്ദു. മരുമക്കൾ - അമൃത ( തലയോലപ്പറമ്പ് ), അർച്ചന (കുമരകം) സംസ്‌കാരം നാളെ ( ഏപ്രിൽ 17 ) വൈകിട്ട് 4 ന് വീട്ടുവളപ്പിൽ.

അപകടത്തിൽ ഗുരുതരമായി പരുക്കേറ്റ സഹകരണ ബാങ്ക് ജീവനക്കാരനായ സ്കൂട്ടർ യാത്രികൻ കുടവെച്ചൂർ കാളങ്കേരി പ്രശാന്ത് (48)നെ കോട്ടയം മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News