Tue Dec 12, 2023 10:56 PM 1ST

Location  

Sign In

കോഴിക്കോട്ട് ലോറി കാറുമായി കൂട്ടിയിടിച്ചു മറിഞ്ഞ് ഡ്രൈവർ മരിച്ചു

05 Jan 2026 10:29 IST

NewsDelivery

Share News :

ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണനാണ് (30) മരിച്ചത്.

കോഴിക്കോട് ഇരിങ്ങാടൻ പള്ളി ജംഗ്ഷന് സമീപം ബീവറേജിലേക്ക് ലോഡുമായി വരികയായിരുന്ന ലോറി കാറുമായി കൂട്ടിയിടിച് മറിഞ്ഞ് അപകടത്തിൽ ലോറി ഡ്രൈവർ മരിച്ചു. ഇന്ന് പുലർച്ചെയാണ് അപകടം. കുടുങ്ങി കിടന്ന ആളെ ഫയർ ഫോഴ്സ് എത്തി ഹൈഡ്രോളിക് കട്ടറിൻ്റെ സഹായത്തോടെ പുറത്തെടുത്തു മെഡിക്കൽ കോളെജിൽ എത്തിക്കുകയായിരുന്നു റോഡിൽ ചിതറി തെറിച്ച മദ്യ കുപ്പികൾ എക് സൈസ് അധികൃതർ എത്തിയ ശേഷം നീക്കം ചെയ്യും.

updates

കോഴിക്കോട്: ഇരിങ്ങാടൻ പള്ളി ജംഗ്ഷനിൽ വാഹനാപകടത്തിൽ ലോറി ഡ്രൈവർക്ക് ദാരുണാന്ത്യം. ബിവറേജിലേക്ക് മദ്യവുമായി വന്ന ലോറി കാറുമായി ഇടിച്ചു മറിഞ്ഞാണ് അപകടമുണ്ടായത്. ലോറി ഡ്രൈവർ വയനാട് സ്വദേശി കൃഷ്ണനാണ് (30) മരിച്ചത്. ഇയാളെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.

   മൈസൂരിൽ നിന്ന് എറണാകുളത്തേക്ക് ബിയർ കുപ്പികളുമായി വന്ന ലോറിയാണ് അപകടത്തിൽപ്പെട്ടത്. അമിതവേഗതയാണ് അപകട കാരണമെന്നാണ് നിഗമനം. 700 കേഴ്സ് ബിയറാണ് ലോറിയിലുണ്ടായിരുന്നത്. ബിയർ കുപ്പികൾ റോഡിൽ പൊട്ടി ചിതറിക്കിടക്കുകയാണ്. പൊട്ടാത്ത മദ്യക്കുപ്പികൾ എണ്ണിത്തിട്ടപ്പെടുത്തി മഹ്സറിൽ രേഖപ്പെടുത്തി എറണാകുളം ബിവറേജസിലേക്ക് അയക്കുമെന്ന് പൊലീസ് വ്യക്തമാക്കി.

Follow us on :

More in Related News