Tue Dec 12, 2023 10:56 PM 1ST

Location  

Sign In

നിയന്ത്രണം വിട്ട കാർ മതിലിൽ ഇടിച്ച് അപകടം; മതിലിനും കാറിനും ഇടയിൽപ്പെട്ട് കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്.

21 Apr 2026 22:16 IST

santhosh sharma.v

Share News :

തലയോലപ്പറമ്പ്: കാർ തിരിക്കുന്നതിനിടെ നിയന്ത്രണം വിട്ട് മതിലിൽ ഇടിച്ച് അപകടം, മതിലിനും കാറിനും ഇടയിൽപ്പെട്ട് കാൽനട യാത്രക്കാരിക്ക് ഗുരുതര പരിക്ക്. തലയോലപ്പറമ്പ് പഞ്ചായത്തിലെ ഹരിതകർമസേന അംഗം തലയോലപ്പറമ്പ് കിഴക്കെപ്പുറം അമ്പലത്തിൽ വീട്ടിൽ സിനി മാത്യൂ (50)നാണ് പരുക്കേറ്റത്. ചൊവ്വാഴ്ച രാവിലെ 11.30 ഓടെ തലയോലപ്പറമ്പ് സെന്റ് ജോർജ് ഓഡിറ്റോറിയത്തിന് മുൻവശത്താണ് അപകടം. കാറിനും മതിലിനും ഇടയിൽപ്പെട്ട് ഇരുകാലുകൾക്കും ഗുരുതരമായി പരിക്കേറ്റ ഇവരെ ഉടൻ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ച ശേഷം വിദഗ്ധ ചികിത്സയ്ക്കും അടിയന്തിര ശസ്ത്രക്രിയയ്ക്കുമായി കോട്ടയം മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടത്തിൽ പരിക്കേറ്റ കാർ യാത്രികൻ ഉമ്മാംകുന്ന് സ്വദേശിയെ പൊതിയിലെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

Follow us on :

More in Related News